തലേശ്ശരി: ഗവ. ബ്രണ്ണൻ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഡോ. ശശിധരൻ കുനിയിൽ തിങ്കളാഴ്ച സർവിസിൽനിന്ന് വിരമിച്ചു. വളപട്ടണം, ചിറ്റാരിപറമ്പ്, പാലയാട് ഹയർസെക്കൻഡറി സ്കൂളുകളിലും നേരേത്ത പ്രിൻസിപ്പലായിരുന്നു. അതിനുമുമ്പ് പാനൂർ വന്ദന കോളജ്, പാനൂർ ഹയർസെക്കൻഡറി സ്കൂൾ, തിരുവങ്ങാട് വലിയമാടാവിൽ ഗവ. സീനിയർ ബേസിക് സ്കൂൾ, വയനാട് തലപ്പുഴ, കാസർകോട് ചായ്യോത്ത് ചെറുവത്തൂർ, കണ്ണൂർ ആയിത്തറ മമ്പറം, പാലയാട്, തിരുവങ്ങാട് സ്കൂളുകളിലും സേവനമനുഷ്ഠിച്ചിരുന്നു. കഴിഞ്ഞ അഞ്ചുവർഷം ഹയർസെക്കൻഡറി വിദ്യാഭ്യാസ വകുപ്പിെൻറ ജില്ല കോഒാഡിനേറ്ററായിരുന്നു. സാക്ഷരത അസി. പ്രോജക്ട് ഒാഫിസർ, സംസ്ഥാന പാഠപുസ്തക നിർമാണ കമ്മിറ്റി അംഗം എന്നീനിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരവകുപ്പിെൻറ ഒൗദ്യോഗികഭാഷ ഉപദേശകസമിതിയംഗവുമായിട്ടുണ്ട്. 2015ൽ സംസ്ഥാന അധ്യാപക അവാർഡ് നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.