അംഗീകാരത്തി​െൻറ നിറവിൽ മുഴക്കുന്ന് ഗ്രാമപഞ്ചായത്ത്

ഇരിട്ടി: മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് അംഗീകാരത്തി​െൻറ നിറവിൽ. നികുതി പിരിവിലും പദ്ധതി നിർവഹണത്തിലും നൂറുശതമാനം നേട്ടം കൈവരിച്ചതിന് സർക്കാർ ഏർപ്പെടുത്തിയ അവാർഡിന് മുഴക്കുന്ന് പഞ്ചായത്ത് അർഹത നേടി. തിരുവനന്തപുരത്ത് നിശാഗന്ധി ഓഡിറ്റോറിയത്തിൽ തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി. ജലീലിൽനിന്നും ഗ്രാമ പഞ്ചായത്ത് െസക്രട്ടറി ഷാജി കൊഴുക്കുന്നോൻ അവാർഡ് ഏറ്റുവാങ്ങി. ഈ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച ഭരണസമിതി അംഗങ്ങൾ, പഞ്ചായത്ത് ജീവനക്കാർ, നിർവഹണ ഉദ്യോഗസ്ഥർ, കുടുംബശ്രീ പ്രവർത്തകർ എന്നിവരെ പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗം അനുമോദിച്ചു. അനുമോദന യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻറ് ബാബു ജോസഫ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് പ്രീത ദിനേശൻ, കെ.വി. റഷീദ്, കെ. വനജ, പഞ്ചായത്ത് മെംബർമാരായ കെ.കെ. സജീവൻ, എം. വിനീത, അസി. സെക്രട്ടറി ടി. വിനോദൻ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.