സാഹിത്യസംവാദം

എടക്കാട്: എടക്കാട് സാഹിത്യവേദിയുടെ പ്രതിമാസ സദസ്സിൽ 'ബാലസാഹിത്യം ഇന്ന്‌' വിഷയത്തിൽ സംവാദം സംഘടിപ്പിച്ചു. കഥാകൃത്ത് കെ.ടി. ബാബുരാജ് ഉദ്ഘാടനംചെയ്തു. പി. മോഹനൻ അധ്യക്ഷത വഹിച്ചു. ടി.കെ.ഡി മുഴപ്പിലങ്ങാട്, അംബുജം കടമ്പൂർ, സതീശൻ മോറായി, എ.കെ. അശ്റഫ് മാസ്റ്റർ, സി.എ. പത്മനാഭൻ, ജസീൽ കുറ്റിക്കകം, ഫാസിൽ മുരിങ്ങോളി എന്നിവർ സംസാരിച്ചു. കേരള സാഹിത്യ അക്കാദമി, സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡുകൾ നേടിയ കെ.ടി. ബാബുരാജ്, ടി.കെ.ഡി മുഴപ്പിലങ്ങാട്, അംബുജം കടമ്പൂർ എന്നിവർക്ക് മുരളി കാടാച്ചിറ ഉപഹാരം നൽകി. വി.കെ. റീന, കെ.വി. ജയരാജൻ, സി. നാരായണൻ, അനിലേഷ് ആർഷ എന്നിവർ സംസാരിച്ചു. ദാവൂദ് പാനൂർ, ടി. റഷീദ് എന്നിവർ രചനകളവതരിപ്പിച്ചു. എം.കെ. അബൂബക്കർ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.