തലശ്ശേരി: ധർമടം ചന്ദ്രക്കല മോഹൻറാവു കൾചറൽ ഫോറത്തിെൻറ ആഭിമുഖ്യത്തിൽ ദ്വിദിന പഠനക്യാമ്പ് സംഘടിപ്പിച്ചു. നാടിെൻറ വികസനപ്രവർത്തനങ്ങളിൽ യുവതലമുറ പങ്കാളികളാകണെമന്നും നവമാധ്യമങ്ങളിലൂടെയുള്ള കുപ്രചാരണങ്ങൾക്ക് അടിമപ്പെടരുതെന്നും ക്യാമ്പ് ഉണർത്തി. ബി.കെ. ഭണ്ഡാരി ക്യാമ്പ് ഉദ്ഘാടനംചെയ്തു. ലഹരി ഉൽപന്നങ്ങളും സ്മാർട്ട് ഫോണും യുവതലമുറയെ വഴിതെറ്റിക്കുന്നതായും ഇതിെൻറ പ്രത്യാഘാതം ഗുരുതരമാെണന്നും അദ്ദേഹം പറഞ്ഞു. പ്രസിഡൻറ് വി. രാജേഷ് േമാഹൻ അധ്യക്ഷതവഹിച്ചു. ബി.സി. പ്രഭു, പ്രകാശ് മംഗേഷി, പ്രവീൺ എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ വിചക്ഷണനും കണ്ണൂർ ഡയറ്റ് റിട്ട. പ്രിൻസിപ്പലുമായ പാലയാെട്ട എം.പി. ബാലകൃഷ്ണൻ മാസ്റ്ററുടെയും തലേശ്ശരി രമാദേവി ഭക്തമണ്ഡലി അധ്യക്ഷൻ ശ്രീപാദതീർഥ സ്വാമികളുടെയും നിര്യാണത്തിൽ യോഗം അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.