ശ്രീകണ്ഠപുരം: മഴക്കാലത്തിനു മുന്നോടിയായുള്ള രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കീയച്ചാൽ ജനശ്രീ സംഘത്തിെൻറ നേതൃത്വത്തിൽ റബർതോട്ടങ്ങളിലെ വെള്ളം നിറഞ്ഞ ചിരട്ടകൾ കമിഴ്ത്തിവെക്കുകയും തോട്ടം ഉടമകൾക്കും മറ്റും ബോധവത്കരണം നൽകുകയുംചെയ്തു. കൊതുകുകൾ പെറ്റുപെരുകുന്നത് തടയുകയെന്ന ലക്ഷ്യത്തിലാണ് റബർചിരട്ടകൾ കമിഴ്ത്തിവെക്കുന്നത്. എം. മുകുന്ദൻ, ഇ.വി. പ്രസന്നൻ, ടി.പി. നാരായണൻ, എൻ.വി. രമേശൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.