കെ.എസ്.ആര്‍.ടി.സി ജീവനക്കാരനെ മർദിച്ച സ്വകാര്യബസ് ജീവനക്കാർ അറസ്​റ്റിൽ

തളിപ്പറമ്പ്: കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്രചെയ്ത ജീവനക്കാരനെ വാക്കുതർക്കത്തിനിടെ മർദിച്ച രണ്ട് സ്വകാര്യബസ് ജീവനക്കാർ അറസ്റ്റിൽ. കെ.എസ്.ആർ.ടി.സി ജീവനക്കാരനായ പിണറായിയിലെ എൻ. രഞ്ജിത്തിനെ (43) മർദിച്ച മാധവി ബസ്ഡ്രൈവർ കീഴറയിലെ വേന്തിയിൽ വി. രാഹുൽ (26), ക്ലീനർ ഇരിണാവിലെ കൊമ്പൻ രതീഷ് (41) എന്നിവരെയാണ് അറസ്റ്റ്ചെയ്തത്. പയ്യന്നൂർ -കണ്ണൂർ റൂട്ടിൽ സർവിസ് നടത്തുന്ന മാധവി ബസ് ജീവനക്കാരാണ് ഞായറാഴ്ച വൈകീട്ട് തളിപ്പറമ്പിൽവെച്ച് ജീവനക്കാരനെ ൈകയേറ്റം ചെയ്തത്. മർദനദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിച്ചതോടെ സ്വകാര്യബസ് ജീവനക്കാരോട് സ്‌റ്റേഷനില്‍ ഹാജരാകാന്‍ തളിപ്പറമ്പ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ കെ.ജെ. വിനോയ് ആവശ്യപ്പെട്ടിരുന്നു. ഉച്ചയോടെ സ്റ്റേഷനിലെത്തിയ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. മാധവി ബസിലെ ജീവനക്കാര്‍ സ്റ്റാൻഡിൽ നേരേത്തയെത്തിയ കെ.എസ്.ആര്‍.ടി.സി ബസ് മുന്നോട്ടുനീക്കാൻ ആവശ്യപ്പെട്ടു. എന്നാൽ, ഈ സമയം ബസിൽ യാത്രക്കാരനായിരുന്ന രഞ്ജിത്ത് ബസ് നീക്കാൻ കഴിയില്ലെന്ന് പറഞ്ഞു തർക്കിച്ചതി​െൻറ തുടർച്ചയായാണ് മർദനം ഉണ്ടായതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. വാക്കുതർക്കത്തിനിടെ ബസിന് പുറത്തിറങ്ങിയ രഞ്ജിത്തിനെ മാധവി ബസിലെ ഡ്രൈവറും ക്ലീനറും ചേര്‍ന്ന് മർദിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറഞ്ഞത്. ഓടിയെത്തിയ നാട്ടുകാരാണ് ഇയാളെ രക്ഷിച്ചത്. ഈ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോംഗാര്‍ഡുകള്‍ വിവരം പൊലീസ് സ്‌റ്റേഷനിലറിയിക്കാനോ മർദനം തടയാനോ തയാറായില്ലെന്നും ആക്ഷേപമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.