സ്കൂളിനെതിരെ അപവാദപ്രചാരണം നടത്തുന്നതായി പരാതി

പയ്യന്നൂർ: തായിനേരി മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ കീഴിൽ തായിനേരി മുസ്ലിം എജുക്കേഷനൽ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ മെമ്മോറിയൽ ഹയർസെക്കൻഡറി . മാനേജ്മ​െൻറിനെയും ജമാഅത്ത് കമ്മിറ്റിയെയും അപകീർത്തിപ്പെടുത്തുന്ന പോസ്റ്ററുകൾ പതിച്ചും ലഘുലേഖകൾ വിതരണംചെയ്തും വർഗീയ ചേരിതിരിവുണ്ടാക്കാനുള്ള ചിലരുടെ നീക്കത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് സൊസൈറ്റി െസക്രട്ടറി എം.ടി.പി. അബ്ദുല്ല പയ്യന്നൂർ പൊലീസിൽ നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു. തായിനേരി സ്കൂൾ പരിസരം, തുളുവന്നൂർ ലിങ്ക് റോഡ്, കുറിഞ്ഞി ക്ഷേത്രപരിസരം അന്നൂർ, പയ്യന്നൂർ ടൗൺ എന്നിവിടങ്ങളിലാണ് പോസ്റ്റർ പതിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.