വീട്ടുപകരണ വിൽപനക്കെത്തി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം: യുവാവ് അറസ്​റ്റിൽ

ശ്രീകണ്ഠപുരം: മയ്യിൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ വീട്ടുപകരണ വിൽപനക്കെത്തി പന്ത്രണ്ടുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ െപാലീസ് സാഹസികമായി പിടികൂടി. കന്യാകുമാരി മാർത്താണ്ഡം സ്വദേശി ജെനിൻ രാജിനെ (24)യാണ് മയ്യിൽ എസ്.ഐ പി. ബാബുമോൻ അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. വാരം കേന്ദ്രമാക്കി ഫാൻ, മിക്സി, മറ്റ് വീട്ടുപകരണങ്ങൾ എന്നിവ തവണ വ്യവസ്ഥയിൽ വിൽക്കുന്ന സ്ഥാപനത്തിലെ യുവാവാണ് പിടിയിലായത്. മയ്യിലിന് സമീപത്തെ വീട്ടിലെത്തിയതായിരുന്നു ഇയാൾ. പന്ത്രണ്ടുകാരി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പെൺകുട്ടി പണമെടുക്കാൻ മുറിയിലേക്ക് പോയപ്പോൾ പിറകെ കയറിയ ജെനിൻ രാജ് കയറിപ്പിടിക്കുകയായിരുന്നു. പെൺകുട്ടി നിലവിളിച്ചതോടെ പ്രദേശവാസികൾ ഓടിയെത്തി. അതിനിടയിൽ യുവാവ് രക്ഷപ്പെട്ട് വാരത്തെ താമസസ്ഥലെത്തത്തി. ഇതറിഞ്ഞ് മയ്യിൽനിന്ന് ഒരു സംഘം വാരത്തെത്തി. ജെനിൻ രാജ് ഉൾപ്പെടെ പത്തുപേരാണ് ഈ കേന്ദ്രത്തിലുണ്ടായിരുന്നത്. ഇവിടെ സംഘർഷമുണ്ടായതറിഞ്ഞ് പൊലീസെത്തുേമ്പാഴേക്കും ജെനിൻ രാജ് മുങ്ങിയിരുന്നു. പൊലീസ് ഉടൻ സംസ്ഥാനത്തെ മുഴുവൻ സ്റ്റേഷനിലേക്കും വിവരം നൽകുകയും ട്രെയിനുകളിൽ നിരീക്ഷണം ഏർപ്പെടുത്താൻ നിർദേശിക്കുകയും ചെയ്തു. ഫോൺ നമ്പർ കേന്ദ്രീകരിച്ചും അന്വേഷണം തുടങ്ങി. ഇന്നലെ തിരുവനന്തപുരത്ത് യുവാവ് െട്രയിനിറങ്ങിയതോടെ റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മയ്യിൽ എസ്.ഐയുടെ നേതൃത്വത്തിൽ പൊലീസ് തിരുവനന്തപുരത്തെത്തി ഇയാളെ ഏറ്റുവാങ്ങി അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ കോടതിയിൽ ഹാജരാക്കി. എ.എസ്.ഐ. വിനോദ്, സി.പി.ഒ. സുനിൽ, ശരത്ത് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. തവണ വ്യവസ്ഥയിൽ സാധനങ്ങൾ വിൽക്കുന്ന അപരിചിതരായ ആളുകൾ വീട്ടിൽ വരുമ്പോൾ ആവശ്യമായ സൂക്ഷ്മതയോടെ ഇടപെടണമെന്ന് മയ്യിൽ പൊലീസ് അഭ്യർഥിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.