പയ്യന്നൂർ: രാമന്തളിയെയും പരിസര പ്രദേശങ്ങളെയും ഒന്നടങ്കം ദുഃഖത്തിലാഴ്ത്തി 2016ൽ കുന്നരു കാരന്താട്ടുണ്ടായ വാഹനാപകടത്തിൽ മാതാപിതാക്കളും സഹോദരിയും നഷ്ടപ്പെട്ട ജിത്തുവിന് വീടൊരുങ്ങുന്നു. അന്ന് അപകടത്തിൽ അഞ്ചുപേരാണ് മരിച്ചത്. ദുരന്തത്തിൽ വടക്കുമ്പാട് തുരുത്തുമ്മൽ കോളനിയിലെ ഗണേശൻ-ലളിത ദമ്പതിമാരും മകളും മരിച്ചു. അവശേഷിച്ച ഇവരുടെ ഏക മകൻ ജിത്തുവിന് വീടെന്ന നാട്ടുകാരുടെ ആഗ്രഹമാണ് യാഥാർഥ്യമാവുന്നത്. നാട്ടിലെ സാമൂഹിക-ജീവകാരുണ്യ പ്രവർത്തകനായ കെ.പി. ബാലകൃഷ്ണെൻറ ശ്രമഫലമായി ഏഴിമല ലയൺസ് ക്ലബ് സൗജന്യമായി നൽകിയ സ്ഥലത്ത് വീടിന് കുറ്റിയടിച്ചു. ചടങ്ങിൽ 'ജിത്തു ഭവന നിർമാണ കമ്മിറ്റി' ചെയർപേഴ്സൻ കെ. സജിനി അധ്യക്ഷത വഹിച്ചു. ഒ.കെ. ശശി, വില്ലേജ് ഓഫിസർ പി. സുധീർകുമാർ, കെ.പി. ബാലകൃഷ്ണൻ, പുഞ്ചക്കാട് സെൻറ് മേരീസ് യു.പി സ്കൂൾ പ്രധാനാധ്യാപിക സിസ്റ്റർ അനീഷ, വാർഡ് മെംബർമാരായ കെ. കൃഷ്ണൻ, സി. ജയരാജൻ, ഭവന നിർമാണ കമ്മിറ്റി കൺവീനർ കെ. വിജയൻ, പി.എം. ലത്തീഫ്, കക്കുളത്ത് അബ്ദുൽ ഖാദർ, പി.കെ. ഷബീർ, എൻ.എസ്.എസ് സെക്രട്ടറി അജിത്, സെൻറ് മേരീസ് സ്‌കൂൾ പി.ടി.എ പ്രസിഡൻറ് എൻ.വി. മോഹനൻ, സി. ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. സെൻറ് മേരീസ് വിദ്യാലയ അധ്യാപകർ, ജീവനക്കാർ, പൂർവ വിദ്യാർഥികൾ, രക്ഷിതാക്കൾ തുടങ്ങിയവർ സ്വരൂപിച്ച സംഖ്യ ജിത്തുവിന് പ്രധാനാധ്യാപിക കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.