മലമ്പനി നിവാരണയജ്ഞം: ജില്ലതല പ്രഖ്യാപനവും ശിൽപശാലയും രണ്ടിന്

കണ്ണൂർ: മലമ്പനി നിവാരണയജ്ഞം ജില്ലതല ഔദ്യോഗിക പ്രഖ്യാപനവും ശിൽപശാല ഉദ്ഘാടനവും മേയ് രണ്ടിന് നടക്കും. രാവിലെ 10ന് ജില്ല ആസൂത്രണ സമിതി മിനി കോൺഫറൻസ് ഹാളിൽ മേയർ ഇ.പി. ലത നിർവഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് അധ്യക്ഷതവഹിക്കും. ജില്ല കലക്ടർ മിർ മുഹമ്മദലി മുഖ്യാതിഥിയാകും. ജില്ല മെഡിക്കൽ ഓഫിസർ ഡോ. കെ. നാരായണ നായ്ക് വിഷയാവതരണം നടത്തും. തുടർന്ന് 11 മുതൽ മലമ്പനി നിവാരണ ശിൽപശാല നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.