വൈദ്യുതി മുടക്കം നീണ്ടു: നാട്ടുകാർ അർധരാത്രി കെ.എസ്​.ഇ.ബി ഒാഫിസ്​ ഉപരോധിച്ചു

കണ്ണൂർ: മുന്നറിയിപ്പില്ലാതെ രാത്രിയിൽ മണിക്കൂറുകളോളം വൈദ്യുതി മുടങ്ങിയതിൽ പ്രകോപിതരായ നാട്ടുകാർ കെ.എസ്.ഇ.ബി ഒാഫിസ് ഉപരോധിച്ചു. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഞായറാഴ്ച പകൽ അഞ്ചുവരെ ൈവദ്യുതി മുടങ്ങുമെന്ന അറിയിപ്പ് സമയം കഴിഞ്ഞ് മണിക്കൂറുകൾ പിന്നിട്ട് രാത്രി 10.30 കഴിഞ്ഞിട്ടും ൈവദ്യുതി എത്താത്തതിനെ തുടർന്നാണ് നാട്ടുകാർ സമരത്തിനിറങ്ങിയത്. കെ.എസ്.ഇ.ബി ഒാഫിസിൽ വിളിച്ചിട്ടും പ്രതികരണമില്ലാത്തതിനെ തുടർന്ന് പന്നേൻപാറ, അലവിൽ, ചാലാട്, മണൽ തുടങ്ങിയ പ്രദേശവാസികളാണ് രാത്രി 11ഒാടെ പള്ളിക്കുന്ന് കെ.എസ്.ഇ.ബി ഒാഫിസ് ഉപരോധിച്ചത്. വൈദ്യുതി പുനഃസ്ഥാപിക്കാൻ നടപടി ഉണ്ടാകാത്തതിനെ തുടർന്ന് നാട്ടുകാർ ഒാഫിസിൽ കുത്തിയിരിപ്പ് സമരം നടത്തുകയായിരുന്നു. തിങ്കളാഴ്ച പുലർച്ച 4.30ഒാടെയാണ് നാട്ടുകാർ പിരിഞ്ഞുപോയത്. ഇതിനിടെ ഡെപ്യൂട്ടി ചീഫ് എൻജിനീയർ നാട്ടുകാരുമായി സംസാരിച്ചു. എന്നാൽ, ൈവദ്യുതി വിതരണം പുനഃസ്ഥാപിക്കാതെ സമരം പിൻവലിക്കില്ലെന്ന നിലപാടുമായി ഉറച്ചുനിന്നു. സംഭവമറിഞ്ഞ് ടൗൺ പൊലീസെത്തി സമരക്കാരുമായി ചർച്ച നടത്തിയെങ്കിലും വൈദ്യുതി എത്താതെ പിരിഞ്ഞുപോകാൻ തയാറായില്ല. തുടർന്ന് അഴീക്കൽ ഫീഡറിൽനിന്ന് വൈദ്യുതി എത്തിച്ചതോടെയാണ് നാട്ടുകാർ സമരം അവസാനിപ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.