ഇരിക്കൂർ: ഇരിട്ടി- -തളിപ്പറമ്പ് സംസ്ഥാനപാതയരികിൽ ഇരിക്കൂർ പാലത്തിനും മാമാനിക്കുന്ന് ദേവി ക്ഷേത്രത്തിനുമിടയിൽ പെട്രോൾപമ്പിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന സ്ഥലത്ത് വൻതോതിൽ അനധികൃതമായി കരിങ്കൽഖനനം നടത്തുന്നതിൽ പരാതി ഉയർന്നതിനെ തുടർന്ന് വില്ലേജ് അധികൃതർ സ്ഥലം സന്ദർശിച്ച് പ്രവൃത്തി നിർത്തിവെപ്പിച്ചു. സ്വകാര്യവ്യക്തിയുടെ സ്ഥലത്തുനിന്നാണ് അനധികൃത കരിങ്കല്ല് ഖനനം നടക്കുന്നത്. 35 അടിയിലധികം ഉയരമുള്ള കുന്ന് ഇടിച്ചശേഷമാണ് കരിങ്കല്ല് ഖനനം. ഇതിന് സമീപത്തുനിന്ന് മൂന്നുവർഷം മുമ്പ് കുന്നിടിഞ്ഞ് സംസ്ഥാനപാതയിലേക്കും സമീപ ഖബർസ്ഥാനിലേക്കും മണ്ണിടിഞ്ഞ് വീണ് കാൽനടയാത്രക്കാർ മണ്ണിനടിയിൽ കുടുങ്ങിയിരുന്നു. അന്ന് തലനാരിഴക്കാണ് യാത്രക്കാർ രക്ഷപ്പെട്ടത്. പരാതിയെ തുടർന്ന് റവന്യൂ അധികൃതർ സ്ഥലത്തെത്തി ഖനനം നിർത്തിവെപ്പിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.