കണ്ണൂർ: മേയ് ഒമ്പതു മുതൽ 11 വരെ പയ്യന്നൂരിൽ നടക്കുന്ന എസ്.എഫ്.ഐ ജില്ല സമ്മേളനത്തിെൻറ അനുബന്ധമായി ജില്ലതല മെഗാ ക്വിസ് മത്സരം ചൊവ്വാഴ്ച രാവിലെ 10ന് ബക്കളം എ.കെ.ജി മന്ദിരത്തിൽ നടക്കും. മത്സരം കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് അംഗം എ. നിശാന്ത് ഉദ്ഘാടനം ചെയ്യും. യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലാണ് മത്സരം. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടുന്നവർക്ക് യഥാക്രമം 3000, 2000, 1500 രൂപ വീതം കാഷ് പ്രൈസും ട്രോഫിയും നൽകും. പങ്കെടുക്കുന്നവർ രാവിലെ 9.30ന് ബക്കളം എ.കെ.ജി ഹാളിൽ എത്തണം. വിവരങ്ങൾക്ക്: 9446604528, 9947959640.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.