ചെങ്കല്‍ക്വാറികളിലെ പ്രതിസന്ധി; ഇതരസംസ്ഥാന തൊഴിലാളികൾ മടങ്ങുന്നു

കേളകം: മലയോരമേഖലയിലെ ചെങ്കൽക്വാറികളിൽ വിലവർധനയുമായി ബന്ധപ്പെട്ടുണ്ടായ പ്രതിസന്ധിയെ തുടർന്ന് ക്വാറികളുടെ പ്രവർത്തനം നിലച്ചു. വില വർധിപ്പിക്കാനുള്ള ക്വാറി ഉടമകളുടെ തീരുമാനത്തിൽ ലോറി ഉടമകളും തൊഴിലാളികളും പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ചെങ്കൽകടത്ത് പൂർണമായി നിലച്ചിരുന്നു. ക്വാറികളുടെ പ്രവർത്തനം നിലച്ചതോടെ മേഖലയിൽ ജോലിചെയ്തിരുന്ന ഇതരസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങുകയാണ്. പെട്രോള്‍- ഡീസല്‍ വിലവർധനയുടെ പേരിൽ ഇക്കഴിഞ്ഞ 14ാം തീയതി മുതലാണ് ചെങ്കല്ലുകള്‍ക്ക് വില വർധിപ്പിച്ചത്. ജില്ലയിലെ ചെങ്കല്‍മേഖലയില്‍ ബംഗാള്‍, ഒഡിഷ, അസം, ബിഹാര്‍ തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് നൂറുകണക്കിനാളുകൾ ജോലിെചയ്യുന്നുണ്ട്. പ്രതിസന്ധി ഉടലെടുത്തശേഷം 15 ദിവസമായി ഇവർക്ക് തൊഴിലില്ല. ഇതിനകംതന്നെ പകുതിയിലേറെപ്പേര്‍ നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. ബാക്കിയുള്ളവര്‍കൂടി നാട്ടിലേക്ക് മടങ്ങിയാല്‍ സമരം അവസാനിച്ച് ക്വാറികൾ പ്രവർത്തനം തുടങ്ങുമ്പോൾ തൊഴിലാളിക്ഷാമം രൂക്ഷമായേക്കും. ഇത് നിർമാണമേഖലയിലാകെ പ്രതിസന്ധി സൃഷ്ടിക്കാൻ ഇടയാക്കിയേക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.