കെ.എ.​െഎ.എ കുടുംബസംഗമവും സംസ്ഥാന ജനറൽ കൗൺസിലും മൂന്നിന്

കണ്ണൂര്‍: കേരള അഡ്വര്‍ടൈസിങ് ഇൻഡസ്ട്രീസ് അസോസിയേഷന്‍ (കെ.എ.ഐ.എ) കുടുംബസംഗമവും സംസ്ഥാന ജനറല്‍ കൗണ്‍സിലും മൂന്നിന് നടക്കും. ഹോട്ടല്‍ ബ്രോഡ് ബീനില്‍ ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് ഉദ്ഘാടനം ചെയ്യും. ഫ്ലക്‌സ് മെറ്റീരിയലുകള്‍ റിസൈക്കിള്‍ ചെയ്ത് വിവിധ പ്രൊഡക്ടുകളുണ്ടാക്കി പുനരുപയോഗം ചെയ്യാമെന്ന് ശാസ്ത്രീയമായി തെളിയിച്ചതാണെങ്കിലും റീസൈക്ലിങ് പ്ലാൻറ് സ്ഥാപിക്കാൻ വന്‍ സാമ്പത്തിക ബാധ്യതയായതിനാല്‍ സര്‍ക്കാറി​െൻറ ഭാഗത്തുനിന്ന് അനുകൂല സഹകരണം ലഭിക്കണമെന്ന് വാർത്തസമ്മേളനത്തിൽ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ഔട്ട് ഡോര്‍ പരസ്യ മേഖലയിലെ തൊഴിലാളികളെ സംരക്ഷിക്കാൻ അടിയന്തര ഇടപെടലുകള്‍ വേണമെന്നും ആവശ്യപ്പെട്ടു. വാര്‍ത്തസമ്മേളനത്തില്‍ പ്രകാശന്‍ കുട്ടമത്ത്, പി. വിജയന്‍, പുരുഷോത്തമന്‍, അരുണ്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.