ആർ.എസ്.എസിനെതിരെ പ്രതിഷേധിച്ചവർക്ക് നിയമസഹായം നൽകും --എസ്.ഡി.പി.െഎ കണ്ണൂർ: കഠ്വയിൽ പെൺകുട്ടിയെ ക്രൂരമായ ബലാത്സംഗത്തിനിരയാക്കി കൊലചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് ഏപ്രിൽ 16ന് നടന്ന ഹർത്താലിൽ പെങ്കടുത്ത് പൊലീസ് പീഡനത്തിനിരയായവർക്ക് നിയമസഹായം നൽകാൻ എസ്.ഡി.പി.െഎ തയാറാണെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി അജ്മല്‍ ഇസ്മായില്‍ പറഞ്ഞു. ഹർത്താലിെൻറ മറവിലുള്ള പൊലീസ് വേട്ട അവസാനിപ്പിക്കുക എന്ന ആവശ്യവുമായി എസ്.ഡി.പി.െഎ ജില്ല കമ്മിറ്റി നടത്തിയ എസ്.പി ഒാഫിസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹർത്താലിെൻറ മറവിൽ അക്രമസംഭവങ്ങൾ നടത്തിയവർക്ക് സഹായം നൽകില്ല. മറിച്ച് ആർ.എസ്.എസിനെതിരായി പ്രതിഷേധമുയർത്തിയതിെൻറ പേരിൽ ആരെങ്കിലും പീഡിപ്പിക്കപ്പെടുകയാണെങ്കിൽ അവർക്കാവശ്യമായ സഹായങ്ങൾ നൽകാൻ തയാറാണ്. എസ്.ഡി.പി.െഎ ഹർത്താലിന് ആഹ്വാനം ചെയ്തിട്ടില്ല. എന്നാൽ, പിഞ്ചുപെൺകുട്ടിയെ ക്രൂരപീഡനത്തിനിരയാക്കിയതിനെതിരെ രാജ്യവ്യാപകമായി ഉയർന്ന പ്രതിഷേധത്തിൽ തങ്ങളുടെ പ്രവർത്തകർ പങ്കാളികളായിട്ടുണ്ട്. ഹർത്താലിെൻറ ഭാഗമായി നടന്ന അക്രമസംഭവങ്ങളിൽപ്പെട്ടവർ ഭൂരിപക്ഷവും ഇവിടത്തെ മുഖ്യധാര രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തകരാണ്. കണ്ണൂരിൽ പൊലീസിനെ ആക്രമിച്ച സംഭവത്തിൽ പോലും സി.പി.എം പ്രവർത്തകർ പങ്കാളികളായിട്ടുണ്ടെന്നാണ് കേസ് വിവരങ്ങൾ വ്യക്തമാക്കുന്നത്. എന്നിട്ടും എസ്.ഡി.പി.െഎക്കാരെയാണ് കുറ്റം പറയുന്നതെന്നും അേദ്ദഹം പറഞ്ഞു. ജില്ല പ്രസിഡൻറ് ബഷീർ പുന്നാട് അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപ്പറമ്പ് സ്വാഗതവും പി.കെ. ഉമ്മർ മാസ്റ്റർ നന്ദിയും പറഞ്ഞു. രാവിലെ പത്തോടെ ടൗൺ സ്ക്വയർ കേന്ദ്രീകരിച്ച് ആരംഭിച്ച മാർച്ച് പൊലീസ് ക്ലബിന് സമീപം പൊലീസ് ബാരിക്കേഡ് സ്ഥാപിച്ച് തടഞ്ഞു. ഡിവൈ.എസ്.പിമാരായ കെ.വി. വേണുഗോപാൽ, പ്രജീഷ് തോട്ടത്തിൽ, പി.പി. സദാനന്ദൻ, കുട്ടികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ 250ഒാളം സേനാംഗങ്ങളെ സ്ഥലത്ത് വിന്യസിച്ചിരുന്നു. മാർച്ചിെൻറ ഭാഗമായുള്ള പൊതുയോഗം ആരംഭിച്ചതുമുതൽ പ്രസ്ക്ലബ് റോഡിൽ ഗതാഗതം സ്തംഭിച്ചു. വാഹനങ്ങളെയും കാൽനടക്കാരെയും റെയിൽവേ സ്റ്റേഷൻ റോഡ് വഴി തിരിച്ചുവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.