ഇരിട്ടി : വിദ്യാലയങ്ങളെ മികവിെൻ്റ കേന്ദ്രങ്ങളാക്കി പൊതു വിദ്യാഭ്യാസ മേഖലയെ അന്താരാഷ്ട്ര നിലവാരത്തിലെക്കാനായി വിദ്യാഭ്യാസ വകുപ്പും സംസ്ഥാന സർക്കാരും ജനകീയ സഹകരണത്തോടെ നടപ്പിലാക്കിയ പൊതു വിദ്യാഭ്യാസ സംരക്ഷണ യത്തിെൻ്റ മികവുകൾ പൊതു സമൂഹവുമായി ചർച്ച ചെയ്യുന്നതിനും കുടുതൽ കരുത്തോടെ പൊതുവിദ്യാഭ്യാസ സംരക്ഷണയത്തിെൻ്റ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടു പോകുന്നതിനുമായി നടത്തുന്ന മിതവുഝവം ഇരിട്ടി ഹയർസെക്കണ്ടറി സ്ക്കൂളിൽ ശനിയാഴ്ച്ച നടക്കും.ഇരിട്ടി നഗരസഭാ ചെയർമാൻ പി.പി അശോകൻ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി അധ്യക്ഷൻ പി.പി ഉസ്മാൻ മുഖ്യപ്രഭാഷണം നടത്തും.എസ് .എസ് .എ, ആർ.എം.എസ്.എ, കൈറ്റ്, ഡയറ്റ് എന്നീ ഏജൻസികളുടെ ഏകോപിത പ്രവർത്തനങ്ങളായി നടക്കുന്ന പരിപാടിയിൽ പുസ്തകം, കഥ, കവിത എന്നിവ തഝമയം വായിച്ച് ആശയം വിശദീകരിക്കൽ, അസ്വാദനം, നിരൂപണം, അവലോകനം എന്നിവയും , അനുഭവങ്ങൾ പങ്കുവെയ്ക്കൽ, കലാഭിരുചി പ്രകടനം, ലഘു ശാസ്ത്ര പരീക്ഷണം, ഇംഗ്ലിഷിൽ തഝമയവിവരണം, അടിസ്ഥാന ഗണിതശേഷി, മലയാള കവിതകൾ കോർത്തിണക്കിയുള്ള കാവ്യ മാലിക എന്നിവ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.