മട്ടന്നൂര്‍: മട്ടന്നൂര്‍ മേഖല ലൈബ്രറി കൗണ്‍സിലിന്റേയും ദിശ ഫിലിം സൊസൈറ്റിയുടേയും ആഭിമുഖ്യത്തില്‍ നടത്തിയ കുട്ടികളുടെ ചലച്ചിത്രോത്സവം നഗരസഭ വൈസ് ചെയര്‍മാന്‍ പി. പുരുഷോത്തമന്‍ ഉദ്ഘാടനം ചെയ്തു. വി.എന്‍. സത്യേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. ചലച്ചിത്ര സംവിധായകന്‍ ടി. ദീപേഷ് മുഖ്യാതിഥിയായിരുന്നു. മനോജ് കുമാര്‍ പഴശ്ശി, കെ. ജോയ്കുമാര്‍, പി.എം. അംബുജാക്ഷന്‍, ശിവപ്രസാദ് പെരിയച്ചൂര്‍ എന്നിവര്‍ സംസാരിച്ചു. ചില്‍ഡ്രന്‍ ഓഫ് ഹെവന്‍, ചാര്‍ലി ചാപ്ലിന്‍ എന്നീ സിനിമകളും ദ ഗോഡ്, ഇര എന്നീ ഹ്രസ്വസിനിമകളും പ്രദര്‍ശിപ്പിച്ചു. വോളിബോള്‍ കോച്ചിംഗ് ക്യാമ്പ് ഒന്നുമുതല്‍ മട്ടന്നൂര്‍: മട്ടന്നൂര്‍ മഹാദേവ ക്ഷേത്ര വയലില്‍ ഏപ്രില്‍ 1 ന് വൈകുന്നേരം 3 മണി മുതല്‍ മട്ടന്നൂര്‍ ഉദയയുടെ ആഭിമുഖ്യത്തില്‍ 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് വോളിബോള്‍ കോച്ചിംഗ് ക്യാമ്പ് ആരംഭിക്കുന്നു. വിശദവിവരങ്ങള്‍ക്ക് 94474 48058 എന്ന നമ്പറില്‍ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.