കാഞ്ഞങ്ങാട്: ചിത്രപരമ്പരകൾ നഗരച്ചുമരുകളെ വർണസമൃദ്ധമാക്കുന്നു. പരസ്യങ്ങളും ചുവരെഴുത്തുകളും പോസ്റ്ററുകളും വികൃതമാക്കിയ നഗരത്തിലെ പൊതുമതിലുകളെയാണ് ഒരുസംഘം കലാകാരന്മാർ ചിത്രപ്പണികളാൽ അലങ്കരിക്കുന്നത്. ആദ്യഘട്ടമെന്നനിലയിൽ പുതിയകോട്ട ജങ്ഷനിൽ മിനിസിവിൽ സ്റ്റേഷന് മുന്നിലെ പൊതുകിണറിെൻറ മതിലിൽ ചിത്രരചന നടത്തി. നഗരസഭ ചെയര്‍മാന്‍ വി.വി. രമേശന്‍ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. പാരിസ്ഥിതിക പ്രശ്നങ്ങളും നാടിെൻറ ചരിത്രവർത്തമാനങ്ങളും ചിത്രങ്ങൾക്ക് വിഷയമായി. ആര്‍ക്കിടെക്ചറല്‍ പരിശീലകരായ സചിൻരാജ്, പി. ആനന്ദ്, ചിത്രാകാരന്‍ വിനോദ് അമ്പലത്തറ എന്നിവരുടെ നേതൃത്വത്തിൽ നടത്തുന്ന ചിത്രരചനയിൽ മുപ്പതോളം കലാകാരന്മാർ പെങ്കടുക്കുന്നു. ഓയില്‍പെയിൻറാണ് ചിത്രങ്ങള്‍ വരക്കാനുപയോഗിക്കുന്നത്. നഗരത്തെ കൂടുതല്‍ സുന്ദരവും ആകർഷകവുമാക്കുകയാണ് ലക്ഷ്യമെന്ന് കലാകാരന്മാർ പറയുന്നു. നഗരസഭ മന്ദിരത്തിെൻറയും മിനി സിവില്‍ സ്റ്റേഷെൻറയും ചുറ്റുമതിലുകളിലാണ് അടുത്തഘട്ടത്തിൽ ചിത്രരചന നടത്താനുദ്ദേശിക്കുന്നത്. ഇതിന് അധികൃതരുടെ അനുമതിക്കായി കാത്തിരിക്കുകയാണ് കലാകാരന്മാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.