ഉദ്ഘാടനം മാറ്റി

മംഗളൂരു: പടിൽ യു.എസ് മല്യ സർക്കിളി​െൻറ ഉദ്ഘാടനം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ മാറ്റി. വിശ്വകൊങ്കണി കേന്ദ്രയും കൊങ്കണി ഭാഷ-സംസ്കൃതി പ്രതിഷ്ഠാനും ചേർന്ന് നിർമിച്ചതാണ് സർക്കിൾ. സ്വകാര്യസംരംഭം രാഷ്ട്രീയ പാർട്ടി പ്രതിനിധികളില്ലാതെ സാംസ്കാരിക പരിപാടിയായി ഉദ്ഘാടനം നടത്താൻ സംഘാടകർ അനുമതി തേടിയെങ്കിലും അധികൃതർ അനുവദിച്ചില്ല. തെരഞ്ഞെടുപ്പിനുശേഷം ഉദ്ഘാടനം നടത്തുമെന്ന് വിശ്വകൊങ്കണി കേന്ദ്രം സ്ഥാപകൻ ബസ്തി വാമൻ ഷെട്ടി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.