മാഹി: പരിമഠം എൽ.പി സ്കൂൾ വാർഷികാഘോഷവും പൂർവവിദ്യാർഥി സംഗമവും നടത്തി. വിരമിക്കുന്ന പ്രഥമാധ്യാപകൻ പി.ഒ. അജിത്കുമാറിന് യാത്രയയപ്പ് നൽകി. ന്യൂ മാഹി പഞ്ചായത്തിെൻറ വിശപ്പുമുക്ത പദ്ധതിയിലേക്കുള്ള ആദ്യസംഭാവന അജിത്കുമാർ പഞ്ചായത്ത് പ്രസിഡൻറ് എ.വി. ചന്ദ്രദാസിന് കൈമാറി. സ്കൂൾ മാനേജർ പി. ജാനകിയെയും പൂർവ അധ്യാപകെരയും ആദരിച്ചു. ചടങ്ങ് നൂറുൽ അമീൻ ഉദ്ഘാടനം ചെയ്തു. എ.വി. ചന്ദ്രദാസൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് സി.കെ. റീജ, വാർഡ് അംഗങ്ങളായ ശ്രീദേവി, പി. സിദ്ദീഖ് സന, കെ. പ്രീജ, അധ്യാപികമാരായ കെ.എം. ശൈലജ, എം. രാജലക്ഷ്മി, പി.കെ. സരസ്വതി, കെ. ജയലക്ഷ്മി, എ.കെ. --------സുഷ---------- എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.