തലശ്ശേരി കലാപം: സുധാകരനെതിരെ പി. ജയരാജ​െൻറ ഫേസ്​ബുക്ക്​ പോസ്​റ്റ്​

കെ. സുധാകര​െൻറ ഉള്ളിലെ സംഘ്പരിവാര്‍ വിധേയത്വം പുറത്തായെന്ന് ആരോപണം കണ്ണൂര്‍: തലശ്ശേരി കലാപം പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട കെ. സുധാകര​െൻറ ഉള്ളിലെ സംഘ്പരിവാര്‍ വിധേയത്വം പുറത്തായെന്ന് ജില്ല സെക്രട്ടറി പി. ജയരാജന്‍. ഇത് യാദൃച്ഛികമല്ലെന്നും 10 മാസം മുമ്പ് ബി.ജെ.പി അഖിലേന്ത്യാ നേതൃത്വവുമായുള്ള രഹസ്യചര്‍ച്ചയില്‍ സുധാകരെന ഏൽപിക്കപ്പെട്ട ദൗത്യമാണിതെന്നും പി. ജയരാജൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. സുധാകര​െൻറ പ്രസംഗം നടന്ന ദിവസത്തെ പത്രങ്ങളില്‍ ഗാന്ധിവധം പുനരന്വേഷിക്കണമെന്ന സംഘ്പരിവാര്‍ സംഘടനകളില്‍ ഒന്നി​െൻറ ഹരജി തള്ളിയതി​െൻറ വാര്‍ത്തയുണ്ട്. സുധാകര​െൻറ പ്രസംഗവും അതും തമ്മില്‍ വലിയ പൊരുത്തമുണ്ട്. ചരിത്രത്തെ കീഴ്മേല്‍ മറിക്കാനുള്ള ആർ.എസ്.എസ് ശ്രമത്തി​െൻറ ഭാഗമാണിത്. തലശ്ശേരി കലാപം അന്വേഷിച്ച ജസ്റ്റിസ് വിതയത്തില്‍ കമീഷന്‍, കലാപകാലത്ത് സമുദായ സൗഹാര്‍ദത്തിനുവേണ്ടി പ്രവര്‍ത്തിച്ച ഏക പാര്‍ട്ടി സി.പി.എമ്മാണെന്ന് രേഖെപ്പടുത്തിയിട്ടുണ്ട്. സമുദായ സൗഹാര്‍ദത്തിനുവേണ്ടി പ്രവര്‍ത്തിച്ച പാര്‍ട്ടി നേതാവ് യു.കെ. കുഞ്ഞിരാമനെ ആർ.എസ്.എസുകാർ പതിയിരുന്ന് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഈ വസ്തുത മറച്ചുവെക്കാന്‍ യു.കെ. കുഞ്ഞിരാമൻ കള്ളുഷാപ്പിലെ സംഘര്‍ഷത്തെ തുടർന്നാണ് മരിച്ചതെന്നാണ് ആർ.എസ്.എസുകാർ അന്നുമുതല്‍ പ്രചരിപ്പിച്ചിരുന്നത്. ഇതാണ് ഇപ്പോൾ സുധാകരൻ ഏറ്റുപറയുന്നത്. കലാപകാലത്ത് മാളത്തില്‍ ഒളിച്ച പാര്‍ട്ടികളായിരുന്നു കോണ്‍ഗ്രസും ലീഗുമെന്ന് തലശ്ശേരിയിലും പരിസരത്തുമുള്ള ജനങ്ങള്‍ക്ക് നന്നായി അറിയാമെന്നും ജയരാജന്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.