ഓൺലൈൻ തട്ടിപ്പ്​: എം.ബി.എ വിദ്യാർഥിയുടെ 40,000 രൂപ നഷ്​ടപ്പെട്ടതായി പരാതി

തലശ്ശേരി: ഓൺലൈൻ തട്ടിപ്പിലൂടെ എം.ബി.എ വിദ്യാർഥിയുടെ അക്കൗണ്ടിൽനിന്ന് പണം അപഹരിച്ചതായി പരാതി. ധർമടം സ്വദേശി സബിനത്തിൽ കെ.വി. നിയാസി​െൻറ തലശ്ശേരി ആക്സിസ് ബാങ്ക് അക്കൗണ്ടിൽനിന്നാണ് 40,000ത്തിലധികം രൂപ നഷ്ടപ്പെട്ടത്. ഇതുസംബന്ധിച്ച് നിയാസ് സൈബർസെല്ലിലും പൊലീസിലും പരാതി നൽകി. ബംഗളൂരുവിൽ എം.ബി.എക്ക് പഠിക്കുന്ന നിയാസി​െൻറ അക്കൗണ്ടിൽനിന്ന് മാർച്ച് ഒമ്പത്, 10 തീയതികളിലാണ് പണം നഷ്ടപ്പെട്ടത്. ഒമ്പതിന് രാത്രി 11.25ഓടെ ആക്സിസ് ബാങ്കി​െൻറ അക്കൗണ്ടിൽനിന്ന് നാലുതവണയായി 36,401 രൂപ പിൻവലിച്ചതായി മൊബൈലിൽ അറിയിപ്പ് ലഭിക്കുകയായിരുന്നു. തുടർന്ന് ബാങ്ക് അധികൃതരുമായി ബന്ധപ്പെട്ട് പണം നഷ്ടപ്പെട്ട വിവരം അറിയിച്ചതിനെ തുടർന്ന് എ.ടി.എം കാർഡ് ബ്ലോക്ക്ചെയ്തു. എന്നാൽ, തൊട്ടടുത്ത ദിവസവും അക്കൗണ്ടിൽനിന്ന് രണ്ട് തവണയായി 4070 രൂപയും പിൻവലിച്ചതായി അറിയിപ്പ് ലഭിച്ചു. ഇതേതുടർന്ന് നിയാസ് ബാങ്കിന് രേഖാമൂലം പരാതി നൽകി. യു.കെയിൽനിന്നാണ് പണം പിൻവലിച്ചതെന്നാണ് സൂചന. അതേസമയം, സംഭവം സംബന്ധിച്ച് അന്വേഷണം നടക്കുന്നതായും നിയാസിന് പണം നഷ്ടപ്പെട്ടതായി അന്വേഷണത്തിൽ കണ്ടെത്തിയാൽ തിരികെ നൽകാനുള്ള നടപടി സ്വീകരിക്കുമെന്നും ബാങ്ക് അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.