കേളകം: ആറളം ആദിവാസി പുനരധിവാസമേഖലയിൽ ഐ.ആർ.പി.സിയും എസ്.എസ്.എയും സംയുക്തമായി നടപ്പാക്കുന്ന ഉണർവ് 2018 ട്യൂഷൻ സെൻററുകളിലെ വിദ്യാർഥിസംഗമം ബ്ലോക്ക് ഏഴിൽ സംഘടിപ്പിച്ചു. ഐ.ആർ.പി.സി ഉപദേശകസമിതി ചെയർമാൻ പി. ജയരാജൻ ഉദ്ഘാടനം ചെയ്തു. അസ്വ. ബിനോയ് കുര്യൻ അധ്യക്ഷത വഹിച്ചു. എസ്.എസ്.എ ജില്ല പ്രോഗ്രാം ഓഫിസർ പി.വി. പുരുഷോത്തമൻ, ബ്ലോക്ക് പ്രോഗ്രാം ഓഫിസർ എം. ഷൈലജ ടീച്ചർ, കെ. ശ്രീധരൻ, പി.കെ. സുരേഷ് ബാബു, കെ. മോഹനൻ, കെ.കെ. ജനാർദനൻ, പി.ബി. സദാനന്ദൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.