വരൂ, നീന്തിത്തുടിക്കാം

അവധിക്കാലം വരവായി. കുട്ടികൾ സന്തോഷത്തിലാണ്. പിരിമുറുക്കങ്ങൾ അവസാനിച്ചു. ഇനി ആഹ്ലാദത്തി​െൻറ നാളുകളിലേക്ക് പ്രവേശിക്കാനുള്ള സമയമായി. കുട്ടികളുടെ ഭാഷയിൽ പറഞ്ഞാൽ ഇനി 'അടിച്ചുപൊളിക്കണം'. അടിച്ചുപൊളിക്കുക മാത്രമല്ല നീന്തിത്തുടിക്കാനും നീന്തി പഠിക്കാനുമുള്ള തയാറെടുപ്പിലാണ് അവർ. ഈ അവധിക്കാലത്ത് കുട്ടികളെ എങ്ങനെ കൈകാര്യംചെയ്യും എന്ന് നിശ്ചയമില്ലാതെ കുഴയുന്നവരും ധാരാളമുണ്ട്. മാതാപിതാക്കൾ ഒരു പേടിയും ആധിയും മനസ്സിൽ കുത്തിവെക്കേണ്ട ആവശ്യമില്ല. സീനിയർ സിവിൽ പൊലീസ് ഒാഫിസറായ സൈഫുദ്ദീ​െൻറ കൂടെ കുട്ടികളെ വിട്ടാൽ മതി. ബാക്കി അദ്ദേഹം നോക്കിക്കൊള്ളും. മുങ്ങിയും ഇടക്ക് വെള്ളംകുടിച്ചും കൈകാലിട്ടടിച്ചും അവർ നീന്തലി​െൻറ പാഠങ്ങൾ പഠിക്കുകയാണ്. നീന്തൽ രാജാക്കന്മാരായ മൈക്കൽ ഫെൽപ്സിനെയും ഇയാൻ തോർപ്പുമാരെയും വാർത്തെടുക്കാനൊന്നുമല്ല, മറിച്ച് അവശ്യഘട്ടങ്ങളിൽ എങ്ങനെ 'കരപിടിക്കാം' എന്നതരത്തിലാണ് പരിശീലനം. ആറരവർഷം മുമ്പ് തുടങ്ങിയ പരിശീലനത്തിൽ ഇതുവരെ 3000ത്തിലധികം വിദ്യാർഥികൾ നീന്തൽ പഠിച്ചു. മുങ്ങാംകുഴിയിട്ടും മലക്കംമറിഞ്ഞും മണിക്കൂറുകൾ കുരുന്നുകൾ ആർത്തുല്ലസിക്കുകയാണ്. ഇപ്രാവശ്യം തന്നെ ധാരാളം കുട്ടികൾ ഇതിനോടകംതന്നെ താൽപര്യം പ്രകടിപ്പിച്ച് മുന്നോട്ടുവന്നിട്ടുണ്ട്. കുമ്പളയിലെ ഷിറിയ പുഴ, തീർഥങ്കര, അച്ചാൻതുരുത്തി, കോട്ടപ്പുറം, പിലിക്കോട്, പുതിയ കുളം, പടുവളം, നീലേശ്വരം കാവ് തുടങ്ങിയ സ്ഥലങ്ങളിലാണ് പരിശീലനം. സ്പോർട്സ് കൗൺസിൽ, ജനമൈത്രി പൊലീസ്, ജില്ല അക്വാറ്റിക് അസോസിയേഷൻ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് എല്ലാ വർഷവും നീന്തൽ പരിശീലിപ്പിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.