വിനോദവും വിജ്​ഞാനവും കോർത്തിണക്കി അടുക്കത്ത്ബയൽ സ്കൂൾ

ടി. വിനീത് കാസർകോട്: അവധിക്കാലത്ത് വിദ്യാർഥികൾക്കായി വിനോദവും വിജ്ഞാനവും കോർത്തിണക്കി വിവിധ പരിപാടികളൊരുക്കി അടുക്കത്ത്ബയൽ യു.പി സ്കൂൾ. കുട്ടികളുടെ താൽപര്യങ്ങൾക്കനുസരിച്ച് നൂതനപദ്ധതികളാവിഷ്കരിച്ചാണ് വിദ്യാലയം അവധിക്കാലം ആസ്വാദ്യകരമാക്കുന്നത്. പൊതുസമൂഹവുമായുള്ള കുട്ടികളുടെ ബന്ധം മെച്ചപ്പെടുത്തുക, സമൂഹവുമായി ഇടപഴകുേമ്പാൾ കുട്ടികളിലുണ്ടാകുന്ന മാനസികസംഘർഷം ലഘൂകരിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് അവധിക്കാല പരിപാടികൾ സംഘടിപ്പിക്കുന്നത്. ഇതി​െൻറ ഭാഗമായി സ്കൂളിൽ സിനിമാപ്രദർശനവും ഭക്ഷ്യമേളയും നടന്നു. 'ഫ്രാക്' സിനിമയുടെ സഹകരണത്തോടെയാണ് കുട്ടികൾക്കും രക്ഷിതാക്കൾക്കും നാട്ടുകാർക്കുമായി ചലച്ചിത്രപ്രദർശനം ഒരുക്കിയത്. രാവിലെ പത്തിന് ആരംഭിച്ച സിനിമാപ്രദർശനം വൈകീട്ട് നാലുവരെ നീണ്ടു. എട്ടുഭാഷകളിലായി 10 ലോക ക്ലാസിക്കുകൾ പ്രദർശിപ്പിച്ചു. അന്താരാഷ്ട്ര ചലച്ചിത്രമേളകളുടെ മാതൃകയിൽ ഒരേസമയം പത്തു ക്ലാസ്മുറികളിലായാണ് ചിത്രങ്ങൾ പ്രദർശിപ്പിച്ചത് എന്ന പ്രത്യേകതയുമുണ്ട്. ക്ലാസ്മുറികൾ മിനി തിയറ്ററായപ്പോൾ കുട്ടികൾക്കും കൗതുകമായി. കാലദേശാന്തരങ്ങൾ ഇല്ലാതാവുന്ന, ഭാഷകളുടെയും സംസ്കാരങ്ങളുടെയും സമ്പൂർണ സമന്വയത്തിനാണ് സിനിമാപ്രദർശനത്തിലൂടെ അടുക്കത്ത്ബയൽ സ്കൂൾ വേദിയായത്. ജാപ്പനീസ് സംവിധായകൻ അകിര കുറസോവയുടെ 'ഡ്രീംസ്', ഇറാനിയൻ സംവിധായകൻ മജീദ് മജീദിയുടെ 'കളർ ഒാഫ് പാരഡൈസ്, 'ചിൽഡ്രൻ ഒാഫ് ഹെവൻ', ചാർലി ചാപ്ലി​െൻറ 'ദ സർക്കസ്' തുടങ്ങി ലോക ക്ലാസിക്കുകൾ പ്രദർശിപ്പിച്ചു. വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും നാട്ടുകാരും ചേർന്ന് 'തക്കാരം' എന്ന പേരിലൊരുക്കിയ ഭക്ഷ്യമേളയും നവ്യാനുഭവമായി. വീടുകളിൽനിന്നുണ്ടാക്കിയ ഭക്ഷ്യപദാർഥങ്ങളാണ് മേളയിൽ മുഖ്യമായും സ്ഥാനം പിടിച്ചത്. കൂടാതെ കണ്ണൂർ സ്പെഷൽ ചിക്കൻ ബിരിയാണി, കപ്പ-മീൻകറി, പത്തിരി-ചില്ലിചിക്കൻ, കുലുക്കിസർബത്ത് തുടങ്ങിയ മുപ്പതോളം വിഭവങ്ങളാണ് ഒരുക്കിയത്. ഏപ്രിൽ അഞ്ചിന് സ്കൂളിൽ ഗണിതക്യാമ്പ് നടക്കും. യു.പി വിഭാഗത്തിലെ 35 കുട്ടികളാണ് ക്യാമ്പിൽ പെങ്കടുക്കുക. രാവിലെ 10 മുതൽ വൈകീട്ട് നാലുവരെയാണ് ക്യാമ്പ്. ഗണിതത്തിലെ കടുപ്പമേറിയ ആശയങ്ങൾ എളുപ്പത്തിൽ കുട്ടികളിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. കുട്ടികളുടെ ഗൃഹസന്ദർശനവും അവധിക്കാല പരിപാടികളുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഏപ്രിൽ ഒന്നുമുതൽ മേയ് 15 വരെയായാണ് ഗൃഹസന്ദർശനം. സ്കൂളിന് മൂന്നുകിലോമീറ്റർ പരിധിയിൽ താമസിക്കുന്ന കുട്ടികളും ഒപ്പം അധ്യാപകരും രക്ഷാകർത്താക്കളും അതത് പ്രദേശത്തെ വീടുകൾ സന്ദർശിക്കും. നാടിനെയറിയുക, പൊതുസമൂഹവുമായുള്ള കുട്ടികളുടെ ബന്ധം മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യങ്ങേളാടെയാണ് ഗൃഹസന്ദർശനം. വിദ്യാലയത്തിന് പുറത്ത് വിവിധ കേന്ദ്രങ്ങളിലായി കോർണർ പി.ടി.എയും നടക്കും. കുട്ടികളുണ്ടാക്കിയ വിവിധ ഉൽപന്നങ്ങൾ പരിചയപ്പെടുത്തുന്നതോടൊപ്പം പ്രസംഗം, സംവാദം എന്നിവയും വിവിധ ദിവസങ്ങളിലായി നടക്കും. അടുക്കത്ത്ബയൽ സ്കൂളിൽ നടന്ന സിനിമാപ്രദർശനം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.