ട്രക്കിങ്ങിന്​ അവധി നൽകിയ അവധിക്കാലം

കാസർകോട്: പരീക്ഷയുടെ ചൂടിൽനിന്ന് പുറത്തിറങ്ങി അവധിക്കാലത്തേക്ക് കാലെടുത്തുെവച്ചാൽ ചുട്ടുപൊള്ളുന്ന വേനൽചൂടാണ്. ഒരുമാതിരി വറചട്ടിയിൽനിന്ന് എരിതീയിലേക്ക് എന്ന ചൊല്ല് അന്വർഥം. ഇതിൽനിന്നും എല്ലാവർഷവും അൽപം മോചനംതേടുന്നത് അവധിക്ക് വാതിലടച്ചാൽ കാടുകൾക്കുള്ളിലേക്കുള്ള നടത്തമാണ്. ഉത്തരമലബാറിൽ ആറളം, വൈതൽമല, റാണിപുരം, പരപ്പ എന്നിങ്ങനെയുള്ള വനമേഖലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കാണ്. ഇത്തവണ വിദ്യാർഥികളുടെ വേനലവധിക്കു മുമ്പ് കേരളത്തിലെ വനാതിർത്തിയിലെ എല്ലാ ട്രക്കിങ് കേന്ദ്രങ്ങളും അടച്ചു. കാരണമെെന്തന്നല്ലേ? കൊരങ്ങിണിയിലെ തീപിടിത്തം. തേനിയിലുണ്ടായ കാട്ടുതീയിൽ ട്രക്കിങ്ങിലേർപ്പെട്ട നിരവധിപേർ വെന്തുമരിച്ചു. സമാനമായ അപകടങ്ങൾ ഒഴിവാക്കാനാണ് കേരള വനംവകുപ്പ് എല്ലാ ട്രക്കിങ് കേന്ദ്രങ്ങളും അടക്കാൻ ഉത്തരവിറക്കിയത്. സീസണിൽ വിദ്യാർഥികൾ ഉൾപ്പെടെ 3000 മുതൽ 3500 വരെ സഞ്ചാരികൾ റാണിപുരത്ത് എത്തുന്നുവെന്നാണ് കണക്ക്. മുതിർന്നവർക്ക് 30 രൂപയും കുട്ടികൾക്ക് 15 രൂപയുമാണ് തുക ഇൗടാക്കുന്നത്. ഒരുലക്ഷത്തിനും ഒന്നരലക്ഷത്തിനുമിടയിലാണ് വേനലവധിക്കാലത്ത് വരുമാനം. ഇൗ വരുമാനമാണ് ഇത്തവണ ഇല്ലാതാകുന്നത്. നിയന്ത്രണം വേഗത്തിൽ നീക്കിയാൽ ഏപ്രിൽ ഒന്നുമുതൽ വിദ്യാർഥികൾ വേനലവധി ആഘോഷിക്കാൻ റാണിപുരത്തെത്തും. വേനലവധിക്ക് സ്കൂളുകളും കോളജുകളും അടക്കുന്നതോടെ ആറളം വന്യജീവിസംരക്ഷണ കേന്ദ്രത്തിലേക്ക് വിദ്യാർഥികൾ പുഴപോലെയാണ് ഒഴുകുക. ഉത്തരമലബാറി​െൻറ വന്യജീവിസങ്കേതമാണ് ആറളം വന്യജീവിസംരക്ഷണ കേന്ദ്രം. സൈലൻറ് വാലി, പാലരുവി, കൊട്ടിയൂർ, ചിമ്മിണി, വയനാട്, ഇരവികുളം തുടങ്ങി വനാതിർത്തിയിെല പാർക്കുകളും വന്യജീവിസംരക്ഷണ കേന്ദ്രങ്ങളും എല്ലാം ഇൗ േവനലവധിയിൽ അടഞ്ഞിരിക്കുകയാണ്. ഇത്തവണ മലയോരം ഒഴിവാക്കി കടലോരം തേടാനാണ് കുട്ടികൾ ശ്രമിക്കുക. ബേക്കൽ മുതൽ പയ്യാമ്പലം, മുഴപ്പിലങ്ങാട്, തലശ്ശേരി വരെയുള്ള തീരദേശ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ വിദ്യാർഥികളുടെ തിരക്കുണ്ടാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.