പെരിയ: മറ്റൊരു അവധിക്കാലംകൂടി വരുകയായി. ക്രിക്കറ്റും കാൽപന്തും നീന്തലും പട്ടംപറത്തലുമായി വേനലവധിക്കാലം ചെലവഴിച്ച ബാല്യം ഇന്ന് ഇത്തിരിക്കുഞ്ഞൻ ഫോണിെൻറ മാസ്മരികവലയത്തിൽ നവമാധ്യമങ്ങളിൽ അലയുകയാണ്. എങ്കിലും പഴയകാലത്തിെൻറ മണവും സുഗന്ധവും ചോർന്നു പോവാത്ത ചില ആഘോഷങ്ങളെങ്കിലും ഗ്രാമപ്രദേശങ്ങളിലെങ്കിലും കാണാനുണ്ടെന്നത് ആശ്വാസമാണ്. ആൺകുട്ടികൾ വീടിനുപുറത്ത് പല കളികളിലും ചെറിയ യാത്രകളിലും അവധിക്കാലം അവിസ്മരണീയമാക്കുമ്പോൾ കാസർകോട്ടെ പെൺകുട്ടികൾക്കായി ഒരേ ഒരു ഉത്സവമേയുള്ളൂ. അതാവട്ടെ, പെൺകുട്ടികളുടെ സ്വന്തമെന്ന് അംഗീകരിക്കപ്പെട്ട ആഘോഷവുമാണ്. ഉത്തരമലബാറിലെ പൂരത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. കൈകൾ നിറയെ കരിവളകൾ, രാവിലെ കുളിച്ചീറനായി പെൺപടകൾ ഇറങ്ങുകയായി. പൂരത്തിെൻറ പൂക്കൾ ശേഖരിക്കൽതന്നെ ഒരാഘോഷമാണ്. പുല്ലാഞ്ഞി, ചെമ്പകം, എരിക്ക്. ഒക്കെയും പൂപ്പാത്രത്തിൽ നിറച്ച് നേരെ അകത്തളത്തിലേക്ക്. അവിടെ പൂപ്പലകയിൽ പൂക്കൾ അർപ്പിക്കുന്നു. എന്നിട്ട് മൂന്നുവട്ടം കൂവുന്നു. അതും പൂരത്തിെൻറ ഭാഗമാണ്. മീനമാസത്തിലെ കറുത്തവാവ് കഴിഞ്ഞ് വരുന്ന കാർത്തിക മുതൽ പൂരംനാൾ വരെയാണ് പൂരാഘോഷം. കാമനെ വരവേൽക്കുക എന്ന സങ്കൽപത്തിലധിഷ്ഠിതമായി പഴയകാലം മുതൽക്കേ ഉത്തര മലബാറിലെ വീടുകളിൽ പൂരാഘോഷം നടന്നുവരുന്നു. ഋതുമതിയാവാത്ത പെൺകുട്ടികളാണ് പൂരം ആഘോഷിക്കുക. ആദ്യമായി പൂരമിടുന്ന കുട്ടിയെ കോടിക്കുഞ്ഞെന്ന് വിളിക്കും. പൂരം ഒരേസമയം ആചാരവും ആഘോഷവുമായി മാറുന്ന കാഴ്ചയാണ് അവധിക്കാലം തുടങ്ങിക്കഴിയുമ്പോൾതന്നെ ജില്ലയിൽ കാണുക. ആഘോഷങ്ങളുടെ അവസാനദിവസമാണ് കാമെൻറ രൂപം നിർമിച്ച് ഉപാസിക്കുക. ഇവിടെ മാത്രം ആൺപ്രജകളുടെ സാന്നിധ്യമുണ്ട്! പൂരക്കഞ്ഞി, മത്തൻകറി, ഉണ്ണിയപ്പം... കാമന് നിവേദിക്കേണ്ട വിഭവങ്ങൾ നീളുന്നു. പൂരം കഴിഞ്ഞാൽ കാമനെ ഒരുക്കിയ പൂക്കൾ വാരലാണ് പിന്നെയുള്ള ജോലി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.