ONNAM CLASS ONNAMTHARAM UDGHADANAM 3 വയലളം എൽ.പി സ്കൂളിൽ ഒന്നാംക്ലാസ് ഒന്നാംതരം പദ്ധതി പൂര്ത്തീകരിച്ചതിെൻറ പ്രഖ്യാപനം നിർവഹിക്കാനെത്തിയ വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥിനെ സ്വീകരിച്ചാനയിക്കുന്നു മട്ടന്നൂർ സുരേന്ദ്രൻ തലശ്ശേരി: തലശ്ശേരി നഗരസഭ വിദ്യാഭ്യാസരംഗത്ത് നടപ്പാക്കിയ 'ഒന്നാംക്ലാസ് ഒന്നാംതരം' പദ്ധതി മാറ്റത്തിെൻറ പുതിയദിശ നിർണയിക്കുന്നതായി. പദ്ധതിയുടെ വിജയത്തിൽനിന്ന് ഉൗർജം ആവാഹിച്ച് കഴിഞ്ഞവർഷം രണ്ടാംതരത്തിൽ നടപ്പാക്കിയ 'മിന്നുന്ന രണ്ടാംക്ലാസ്' പദ്ധതിയുടെ തുടർച്ചയിലേ നോട്ടമിടുകയാണ് നഗരം. അടുത്തവർഷം 'മികവാർന്ന മൂന്നാംക്ലാസ്' പദ്ധതിയാണ് രൂപംനൽകിയത്. സംസ്ഥാനത്തെ ഏറ്റവും പഴക്കംചെന്ന നഗരസഭയായ തലശ്ശേരി അതിെൻറ 150ാം വാര്‍ഷികത്തിെൻറ ഭാഗമായാണ് 'ഒന്നാംക്ലാസ് ഒന്നാംതരം' പദ്ധതി നടപ്പാക്കിയത്. ഒന്നാം ക്ലാസിലെ പാഠഭാഗവുമായി ബന്ധപ്പെട്ട ചുവര്‍ചിത്രങ്ങള്‍ വരച്ച് ക്ലാസ്റൂം ആകര്‍ഷണീയമാക്കിയും ശിശുസൗഹൃദ ക്ലാസ്മുറി രൂപപ്പെടുത്തിയും കുട്ടികള്‍ക്ക് ഇണങ്ങിയ ഫര്‍ണിച്ചറുകളും ബ്ലാക്ക്ബോര്‍ഡും സ്ഥാപിച്ചും പുസ്തകങ്ങളും മറ്റു പഠനോപകരണങ്ങളും സൂക്ഷിക്കാനുള്ള അലമാരകളും റാക്കുകളും നിര്‍മിച്ചും കളി ഉപകരണങ്ങളും പഠനോപകരണങ്ങളും നല്‍കിയും, ഒന്നാംക്ലാസിലെ ടീച്ചര്‍മാര്‍ക്ക് പഠനോപകരണ നിര്‍മാണ ശില്‍പശാല സംഘടിപ്പിച്ചും ആധുനിക പഠനോപകരണങ്ങളായ കമ്പ്യൂട്ടർ, എല്‍.സി.ഡി പ്രോജക്ടുകള്‍, സ്ക്രീന്‍ എന്നിവ നല്‍കിയും ക്ലാസ്മുറി ഡിജിറ്റലൈസ്ചെയ്തും നിരവധി പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ രണ്ടുവർഷമായി നടപ്പാക്കിയത്. പദ്ധതിയില്‍ നിർദേശിച്ച പ്രവര്‍ത്തനങ്ങള്‍ക്കു പുറമെ ഓരോ വിദ്യാലയത്തിെൻറ സാധ്യതകള്‍ക്ക് അനുസരിച്ചുള്ള നിര്‍മാണപ്രവര്‍ത്തനങ്ങളും നടത്തിവരുന്നുണ്ട്. ലോവര്‍ പ്രൈമറി വിഭാഗമുള്ള 50 വിദ്യാലയങ്ങളിലും ഒന്നാംക്ലാസ് ഒന്നാംതരമാക്കി മാറ്റിയിട്ടുണ്ട്. തലശ്ശേരി നഗരസഭയിലെ രണ്ട് ഉപജില്ലകളിലെ 50 സ്കൂളുകളെ ജനകീയ കൂട്ടായ്മയിലൂടെ 'ഒന്നാംക്ലാസ് ഒന്നാംതരം' പദ്ധതി ആധുനികസൗകര്യങ്ങളോടെ പൂര്ത്തീകരിച്ചതിെൻറ പ്രഖ്യാപനം വിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥാണ് നിർവഹിച്ചത്. ഒന്നാംക്ലാസ് ഒന്നാംതരമാക്കിയ അതേ പ്രവർത്തനങ്ങളാണ് കഴിഞ്ഞവർഷം മിന്നുന്ന രണ്ടാംക്ലാസ് പദ്ധതിയിലും ആവർത്തിച്ചത്. ഇതുതന്നെയാണ് അടുത്തവർഷം നടപ്പാക്കുന്ന മികവാർന്ന മൂന്നാംതരം പദ്ധതിയിലും നടപ്പാക്കുകയെന്ന് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. വേണുഗോപാലൻ മാസ്റ്റർ പറഞ്ഞു. പദ്ധതി നടപ്പാക്കല്‍ വഴി വിദ്യാഭ്യാസരംഗത്ത് സാമൂഹികപങ്കാളിത്തം ഉറപ്പാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ചെയര്‍മാന്‍ സി.കെ. രമേശൻ പറഞ്ഞു. പദ്ധതി നടത്തിപ്പിന് 1.10 കോടി രൂപയാണ് ചെലവായത്. ...................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.