പൊതുവിദ്യാഭ്യാസമേഖലയെ പുത്തനുണർവിലേക്ക് നയിക്കുന്നതിന് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിെൻറ ഭാഗമായി ഇത്തവണ വിദ്യാഭ്യാസവകുപ്പ് മികവുത്സവവുമായാണ് അവധിക്കാലത്തെ വരവേൽക്കുന്നത്. വിദ്യാഭ്യാസ മേഖലയിലുണ്ടായ മികവുകൾ സമൂഹവുമായി പങ്കുവെക്കുന്നതിനും വിദ്യാർഥികളെ കൂടുതൽ മികവുറ്റവരാക്കുന്നതിനുമാണ് -18 സംഘടിപ്പിക്കുന്നത്. മത്സരസ്വഭാവമില്ലാതെ അക്കാദമിക മികവുകൾക്ക് ഉൗന്നൽ നൽകി കുട്ടികളുടെ സർഗവാസനകൾ പങ്കിടുന്നതിന് അവസരമുണ്ടാക്കുകയാണ് മികവുത്സവത്തിലൂടെ ലക്ഷ്യമിടുന്നത്. ഏപ്രിൽ 15നകം എല്ലാ വിദ്യാലയങ്ങളിലും നടത്താനാണ് പരിപാടി. സ്കൂളിന് പുറത്ത് ഒാരോ പഞ്ചായത്തിലെയും വിവിധ കേന്ദ്രങ്ങളിലെ പൊതുവേദിയിലാകും . സാഹിത്യ കൃതികളുടെ വായന, അവയുടെ അവതരണം, ആസ്വാദനം, നിരൂപണം, അവലോകനം, ലഘുശാസ്ത്ര പരീക്ഷണം, ഇംഗ്ലീഷ് പരിജ്ഞാനം, അടിസ്ഥാന ഗണിതശേഷി, ഗണിത പസിലുകളുടെ അവതരണം, കൊറിയോഗ്രഫി, കഥ, കവിത എന്നിവയുടെ രംഗാവിഷ്കാരം, കാവ്യമാലിക, ചിത്രരചന, സർഗാത്മക രചനകളുടെ അവതരണം, പ്രസംഗം, വിവിധ മേഖലകളിലെ പ്രമുഖരുമായി അഭിമുഖം, പ്രതിഭേശഷി പോഷണം, ജൈവവൈവിധ്യ ഉദ്യാനവുമായി ബന്ധപ്പെട്ട അവതരണം തുടങ്ങിയവയാണ് മികവുത്സവത്തിലെ ഇനങ്ങൾ. ഒന്നാം ക്ലാസിലേക്ക് പുതുതായി വരാൻ സാധ്യതയുള്ള കുട്ടികൾക്കും വിവിധ പരിപാടികൾ നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.