ഡോ. എം.ജെ. മാത്യു വിരമിക്കുന്നു

ഇരിട്ടി: മഹാത്മാഗാന്ധി കോളജ് പ്രിന്‍സിപ്പലും കണ്ണൂര്‍ സര്‍വകലാശാല മുന്‍ സിന്‍ഡിക്കേറ്റ് അംഗവുമായ ഡോ. എം.ജെ. മാത്യു 31ന് സര്‍വിസില്‍നിന്ന് വിരമിക്കും. കഴിഞ്ഞ 15 വര്‍ഷമായി ഇരിട്ടി മഹാത്മാഗാന്ധി കോളജ് പ്രിന്‍സിപ്പലായി സേവനം അനുഷ്ഠിച്ചുവരുകയാണ്. 1992ല്‍ ചങ്ങനാശ്ശേരി എസ്.ബി കോളജിലാണ് ഔദ്യോഗികജീവിതം ആരംഭിച്ചത്. കണ്ണൂര്‍ സര്‍വകലാശാല സെനറ്റ്, ബോര്‍ഡ് ഓഫ് സ്റ്റഡീസ് എന്നിവയിൽ അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സിന്‍ഡിേക്കറ്റ് അംഗമായിരിക്കെ കോളജുകളും കോഴ്‌സുകളും അനുവദിക്കാന്‍ മുന്‍കൈ എടുത്തു. എം.ജി കോളജി​െൻറ തുടക്കംമുതല്‍ ഇവിടെ അധ്യാപകനായിരുന്നു. കോളജിന് യു.ജി.സി അംഗീകാരം നേടിയെടുക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചു. കഴിഞ്ഞവര്‍ഷം നടന്ന പരിശോധനയില്‍ നാക് എ ഗ്രേഡ് അംഗീകാരം നേടിയത് ചരിത്രനേട്ടമായി. ഓള്‍ കേരള പ്രിന്‍സിപ്പല്‍സ് കൗണ്‍സില്‍ വൈസ് പ്രസിഡൻറ്, ഇരിട്ടി ഗ്രീന്‍ലീഫ് അഗ്രിഹോര്‍ട്ടി കള്‍ച്ചര്‍ സ്ഥാപക ചെയര്‍മാന്‍, ഹോപ് ചാരിറ്റബിള്‍ ട്രസ്റ്റ് ഭാരവാഹി, തലശ്ശേരി അതിരൂപത എജുക്കേഷനല്‍ ബോര്‍ഡ് അംഗം എന്നീ നിലകളിലും ഡോ. എം.ജെ. മാത്യു പ്രവർത്തിച്ചിട്ടുണ്ട്. ഇരിട്ടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക ഷൈനി യോഹന്നാന്‍ ഭാര്യയാണ്. മകന്‍: കോഴിക്കോട് മെഡിക്കല്‍ കോളജ് വിദ്യാര്‍ഥി മിഥുന്‍ മനു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.