വാഹന മോഷണം: രണ്ടുേപർ കൂടി പിടിയിൽ

കണ്ണൂർ: അന്തർ സംസ്ഥാന വാഹന മോഷണ സംഘത്തിലെ രണ്ടുപേർ കൂടി പിടിയിൽ. അഴീക്കോട് തെക്കൻമാർകണ്ടിയിലെ ടി.കെ. സനീഷ് (28), മട്ടന്നൂർ കീച്ചേരിയിലെ കെ.പി. ജുനൈദ് (23) എന്നിവരെയാണ് ടൗൺ എസ്.െഎ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഇതോെട സംഭവത്തിൽ അഞ്ചുപേർ പിടിയിലായി. നേരത്തെ ചാലാട് സ്വദേശികളായ അസ്ഫർ, ഷാമുൽ, അബ്ദുൽ മുനീം എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ഞായറാഴ്ച എസ്.െഎയുടെ നേതൃത്വത്തിൽ കണ്ണൂരിൽ നടത്തിയ വാഹന പരിശോധനയിലാണ് മൂന്നുപേർ പിടിയിലായത്. ഇവരിൽനിന്ന് ലഭിച്ച വിവരത്തെ തുടർന്നാണ് സനീഷിനെയും ജുനൈദിെനയും പിടികൂടിയത്. നാറാത്തെ അസീസി​െൻറ ഇന്നോവ കാർ മോഷണമാണ് പ്രതികളെ കുടുക്കിയത്. സനീഷ് കാർ വാടകക്കെടുത്ത് ഒരാഴ്ച കഴിഞ്ഞ് ഉടമയെ ഏൽപിച്ചു. ഇതിനിടെ ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉണ്ടാക്കി. പിന്നീട് അസീസി​െൻറ വീട്ടിൽനിന്ന് കാർ മോഷ്ടിക്കുകയായിരുന്നു. കാറുമായി ബംഗളൂരുവിലേക്ക് കടന്ന പ്രതികൾ അവിടെ വിൽപന നടത്തി. ഇവരിൽ നിന്ന് ലഭിച്ച വിവരത്തെ തുടർന്ന് മോഷ്ടിച്ച കാർ ബംഗളൂരുവിൽ നിന്ന് ടൗൺ പൊലീസ് കസ്റ്റഡിയിലെടുത്ത് കണ്ണൂരിലെത്തിച്ചു. നഗരത്തിൽ നടന്ന മറ്റ് ചില വാഹന മോഷണവുമായി സംഘത്തിന് ബന്ധമുെണ്ടന്ന് പൊലീസ് പറഞ്ഞു. കൂടുതൽ തെളിവെടുപ്പിനായി കോടതിയിൽനിന്ന് പ്രതികളെ ഇന്ന് പൊലീസ് കസ്റ്റഡിയിൽ വാങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.