മോ​േട്ടാർ തൊഴിലാളി ധർണ

കണ്ണൂർ: ഒാേട്ടാ-ടാക്സി-ലൈറ്റ് മോേട്ടാഴ്സ് ഫെഡറേഷൻ (സി.െഎ.ടി.യു) ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒാേട്ടാ-ടാക്സി തൊഴിലാളികൾ കലക്ടറേറ്റ് മാർച്ചും ധർണയും നടത്തി. യാത്രക്കൂലി പുതുക്കിനിശ്ചയിക്കുക, 15 വർഷത്തെ ടാക്സ് മുൻകൂർ അടക്കണമെന്ന നിർദേശം പിൻവലിക്കുക, ഒാേട്ടാ ഫെയർ മീറ്റർ പിഴ 2000 രൂപ ഇൗടാക്കുന്നത് നിർത്തുക, ചെറുകിടവാഹനങ്ങൾക്ക് വേഗപ്പൂട്ട് ഘടിപ്പിക്കണമെന്ന നിർദേശം പിൻവലിക്കുക, കള്ള ടാക്സികൾ കണ്ടെത്തുക, ക്ഷേമനിധി ബോർഡി​െൻറ പ്രവർത്തനം കാര്യക്ഷമമാക്കുക, ആനുകൂല്യങ്ങൾ വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ചും ധർണയും. സി.െഎ.ടി.യു ജില്ല വെസ് പ്രസിഡൻറ് ടി.പി. ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ഒാേട്ടാ ലേബർ യൂനിയൻ സെക്രട്ടറി എ.വി. പ്രകാശൻ അധ്യക്ഷത വഹിച്ചു. പി.കെ. സത്യൻ, എം.എസ്. സ്കറിയ, കെ. മനോഹരൻ, കെ. ജയരാജൻ, വി.കെ. ബാബുരാജ്, യു.വി. രാമചന്ദ്രൻ, എൻ.കെ. ശ്രീനിവാസൻ, എ. പ്രേമരാജൻ, പി.പി. സുജയ, കെ. ശശി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.