KNR++സി.എം. അബ്​ദുല്ല മൗലവിയുടെ കൊലപാതകം: പ്രതികളെ സമൂഹത്തിന് മുന്നിൽ കൊണ്ടുവരണം –വി.എം. സുധീരൻ

pb1.jpg കാസർകോട് – ചെമ്പിരിക്ക ഖാദി സി.എം. ഉസ്താദ് അബ്ദുല്ല മൗലവിയുടെ ഘാതകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ജനകീയ ആക്ഷൻ കമ്മിറ്റിയും കുടുംബവും സെക്രേട്ടറിയറ്റിന് മുന്നിൽ നടത്തിയ ധർണ വി.എം. സുധീരൻ ഉദ്ഘാടനം ചെയ്യുന്നു തിരുവനന്തപുരം: ദുരൂഹ സാഹചര്യത്തിൽ കൊലചെയ്യപ്പെട്ട ചെമ്പരിക്ക മംഗലാപുരം ഖാദിയും സമസ്ത ഉപാധ്യക്ഷനുമായ സി.എം. അബ്ദുല്ല മൗലവിയുടെ കൊലയാളികളെ സമൂഹത്തിന് മുന്നിൽ കൊണ്ടു വരണമെന്ന് വി.എം. സുധീരൻ. ആക്ഷൻ കൗൺസിൽ സെക്രേട്ടറിയറ്റിന് മുന്നിൽ നടത്തിയ ധരണ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോ. ഡി. സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. ധർണയിൽ അമ്പലത്തറ കുഞ്ഞികൃഷ്ണൻ, എൻ.എ. നെല്ലിക്കുന്ന്, കെ. കുഞ്ഞിരാമൻ, പി.ബി. അബ്ദുൽ റസാക്ക്, സുഹൈബ് മൗലവി, സി.എച്ച്. കുഞ്ഞമ്പു, റഷീദ് ബീമാപള്ളി, വർക്കല രാജ്, ബുഖാരി മന്നാനി, സഹീർ മൗലവി, സഫീർ മന്നാനി, ആർ. അജയൻ, കരമന മാഹിൻ, സക്കീർ നേമം, മാഹിൻ അബൂബക്കർ, നിഷാം കണ്ടത്തിൽ, മേരി സുരേന്ദ്രനാഥ്, സാബിർ, ഹസൻ ആലങ്കോട്, അബ്ദുൽ ഖാദർ ചട്ടൻചാൽ, മുഹമ്മദ് റാഷി, അഷ്റഫ് ബീമാപ്പള്ളി, ഹസൻ മന്നാനി, എസ്.എ. ഷാജഹാൻ, സിയാദ് ഓച്ചിറ, അഹമ്മദ് അർഷാദി, ഷഹീൻ ഷാ, ഇ. അബ്ദുല്ലകുഞ്ഞ്, യൂനിസ് തളങ്കര, ഉബൈദുല്ല കടവത്ത് തുടങ്ങിയവർ സംബന്ധിച്ചു. ധർണ സമരത്തിന് അബൂബക്കർ ഉദുമ, ഷാഫി, അബ്ദുല്ലക്കുട്ടി ചെമ്പരിക്ക, മുഹമ്മദ് ഷാഫി, താജുദ്ദീൻ പടിഞ്ഞാർ മൊയ്തീൻ കുഞ്ഞി കോളിയടുക്കം, മുസ്തഫ സർദാർ, താജുദ്ദീൻ ചെമ്പരിക്ക, ഷരീഫ് ചെമ്പരിക്ക, സലിം ദേളി, കാസർകോട് മലബാർ ഇസ്ലാമിക് കോളജിലെ വിദ്യാർഥികളും നാട്ടുകാരും കുടുംബക്കാരും നേതൃത്വം നൽകി. 2010 ഫെബ്രുവരി 15നാണ് മാലവി ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടത്. സംസ്ഥാന കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് കൊലയാളികളെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നും മരണത്തെ ആത്മഹത്യയാക്കി ചിത്രീകരിക്കാനുള്ള ശ്രമമാണ് അന്വേഷണ ഏജൻസികളിൽ നിന്നുണ്ടായിരുന്നതെന്നും ഖാദി ജനകീയ ആക്ഷൻ കമ്മിറ്റി കുറ്റപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.