പയ്യന്നൂർ: സംസ്ഥാനത്തെ വിവിധ സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്ന് പൊതുജനങ്ങൾക്ക് നൽകിവരുന്ന സേവനങ്ങൾക്കുള്ള ഫീസ് അഞ്ചു ശതമാനം വർധിപ്പിച്ച് സർക്കാർ ഉത്തരവായി. സംസ്ഥാനത്തിെൻറ സമഗ്ര പശ്ചാത്തലവികസനത്തിനും സാമ്പത്തികസുസ്ഥിരതക്കും നികുതിയിതര വരുമാനത്തിൽ വർധന വരുത്തുന്നതിെൻറ ഭാഗമായി 2018-19 വർഷത്തെ ബജറ്റ് നിർദേശത്തെ തുടർന്നാണ് ധനവകുപ്പിെൻറ ഉത്തരവ്. ഫീസ് വർധന ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. രാഘവൻ കടന്നപ്പള്ളി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.