പയ്യന്നൂർ: പണമില്ലാത്തതിനാൽ മംഗളൂരുവിലെ സ്വകാര്യ ആശുപത്രി ൈകയൊഴിഞ്ഞ യുവാവിന് പരിയാരം മെഡിക്കൽ കോളജിൽ സങ്കീർണ ശസ്ത്രക്രിയയിലൂടെ തിരിച്ചുകിട്ടിയത് സ്വന്തം ജീവൻ. അപകടത്തെ തുടർന്ന് അതിഗുരുതരാവസ്ഥയിൽ കഴിഞ്ഞ കാസർകോട് കുറ്റിക്കോൽ സ്വദേശിയായ ജയൻ (32) ഇപ്പോൾ ജീവിതത്തെ നോക്കി പുഞ്ചിരിക്കുകയാണ്. കഴിഞ്ഞദിവസം അതിഗുരുതരാവസ്ഥയിൽ കാസർകോെട്ട ആശുപത്രിയിലെത്തിച്ച ജയനെ വിദഗ്ധ ചികിത്സക്കായാണ് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. തലച്ചോറിൽ രക്തസ്രാവമുണ്ടെന്നും ഉടൻതന്നെ ശസ്ത്രക്രിയ ആവശ്യമാണെന്നും മംഗളൂരുവിലെ ഡോക്ടർമാർ നിർദേശിച്ചു. ശസ്ത്രക്രിയ ആരംഭിക്കാൻവേണ്ടി കെട്ടിവെക്കാൻ പറഞ്ഞത് ഒന്നരലക്ഷം രൂപ. എന്നാൽ, ഇത്രയും തുക ബന്ധുക്കൾക്ക് ചിന്തിക്കാനാവാത്തതായിരുന്നു. ചികിത്സ വൈകിയതോടെ രോഗി അർധബോധാവസ്ഥയിലും പിന്നീട് പൂർണ അബോധാവസ്ഥയിലുമായി. പണം കണ്ടെത്താനുള്ള നെട്ടോട്ടം നാട്ടിൽ നടത്തുന്നതിനിടെ മണിക്കൂറുകൾ കഴിഞ്ഞു. പറഞ്ഞ പണം ഇല്ലാത്തതിനാൽ ശസ്ത്രക്രിയ പറ്റില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഒടുവിൽ രാത്രി 7.30ഒാടെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ബന്ധപ്പെട്ടപ്പോൾ എത്രയുംവേഗം എത്തിക്കാൻ പറഞ്ഞു. രാത്രി 10ഒാടെ രോഗിയേയും കൊണ്ടുള്ള ആംബുലൻസ് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി. എമർജൻസി വിഭാഗം ഡോക്ടർമാർ ഉൾെപ്പടെയുള്ള ജീവനക്കാരുടെ നേതൃത്വത്തിൽ കാര്യങ്ങൾ പെട്ടെന്നുതന്നെ നീക്കി. മിനിറ്റുകൾക്കകം ന്യൂറോ സർജറി വിഭാഗത്തിെൻറ നേതൃത്വത്തിൽ ശസ്ത്രക്രിയ ആരംഭിച്ചു. തലക്കകത്ത് രക്തസ്രാവം വ്യാപിച്ചതിനാൽ തലയോട്ടിതുറന്ന് അതിസങ്കീർണമായ ശസ്ത്രക്രിയ നടത്തി. എമർജൻസി മെഡിസിൻ വിഭാഗം മേധാവി ഡോ. ജി. സുരേഷ്, ന്യൂറോ സർജൻ ഡോ. പ്രേംലാൽ, അനസ്‌തെറ്റിസ്റ്റ് ഡോ. മോളി ജോസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. മംഗളൂരുവിലെ ആശുപത്രിയിൽ അഡ്വാൻസ് അടക്കാൻ പറഞ്ഞതിെൻറ പകുതി തുകപോലും ആയില്ല പരിയാരത്ത് ആകെ ചികിത്സച്ചെലവ്. സുഖം പ്രാപിച്ചുവരുന്ന ജയന് രണ്ടു ദിവസത്തിനകം ആശുപത്രി വിടാനാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.