'കീഴടങ്ങില്ല കീഴാറ്റൂർ' കർഷകരക്ഷ മാർച്ചുമായി ബി.ജെ.പി

കണ്ണൂർ: നെൽവയൽ, തണ്ണീർത്തടം സംരക്ഷിക്കാൻ കർഷകർ നടത്തുന്ന സമരത്തിന് െഎക്യദാർഢ്യവുമായി ബി.ജെ.പി. 'കീഴടങ്ങില്ല കീഴാറ്റൂർ' എന്ന പേരിലാണ് ബി.ജെ.പി കർഷകരക്ഷ മാർച്ച് സംഘടിപ്പിക്കുന്നത്. ഏപ്രിൽ മൂന്നിന് കീഴാറ്റൂരിൽനിന്ന് കണ്ണൂരിലേക്കാണ് ബി.െജ.പി മാർച്ച് നടത്തുക. രാവിലെ ഒമ്പതിന് കീഴാറ്റൂരിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യും. വൈകീട്ട് ആറിന് കണ്ണൂരിൽ സമാപന പരിപാടിയിൽ പരിസ്ഥിതി, കലാസാംസ്കാരിക പ്രവർത്തകർ പെങ്കടുക്കും. വയൽക്കിളികൾ ലോങ് മാർച്ച് നടത്തുകയാണെങ്കിൽ ധർമിക പിന്തുണ നൽകാൻ ബി.ജെ.പി തയാറാകുമെന്നും ദേശീയ കൗൺസിൽ അംഗം പി.െക. കൃഷ്ണദാസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.