മംഗളൂരു: കറോപ്പടി പഞ്ചായത്ത് വൈസ് പ്രസിഡൻറ് അബ്ദുൽ ജലീലിനെ വധിച്ച കേസിലെ മൂന്നു പ്രതികൾക്ക് സുപ്രീം കോടതി സോപാധിക ജാമ്യം അനുവദിച്ചു. പി. ദിനേശ് ഷെട്ടി, വിനോദ് കുമാർ ഷെട്ടി, പ്രദീപ് ഷെട്ടി എന്നിവർക്കാണ് ജസ്റ്റിസ് ആദർശ് കുമാർ ഗോയൽ, ജസ്റ്റിസ് ആർ.എഫ്. നരിമാൻ എന്നിവരുടെ ബെഞ്ചിെൻറ ജാമ്യം. ജാമ്യാപേക്ഷ ഹൈകോടതി നേരത്തെ തള്ളിയിരുന്നു. കഴിഞ്ഞ വർഷം ഏപ്രിൽ 20നാണ് അബ്ദുൽ ജലീലിനെ പകൽ പഞ്ചായത്ത് കാര്യാലയത്തിൽനിന്ന് വലിച്ചിറക്കി വെട്ടിക്കൊന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.