കാസർകോട്: പരവനടുക്കം മോഡൽ െറസിഡൻഷ്യൽ സ്കൂളിൽനിന്ന് (എം.ആർ.എസിൽ) ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടികൾ സുഖംപ്രാപിച്ചു. എല്ലാവരും തിങ്കളാഴ്ച പരീക്ഷയെഴുതി. സംഭവം സംബന്ധിച്ച് കലക്ടർ റിപ്പോർട്ട് ആവശ്യപ്പെട്ടു. ആരോഗ്യവകുപ്പ് അധികൃതർ ഭക്ഷണത്തിെൻറയും വെള്ളത്തിെൻറയും സാമ്പിൾ ശേഖരിച്ചു. ഏഴു കുട്ടികൾക്കാണ് ഛർദിയും പനിയുമുണ്ടായത്. മുൻകരുതലായി 25 കുട്ടികളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഞായറാഴ്ച രാവിലെ ഏഴു കുട്ടികൾക്ക് ഛർദിയുണ്ടായതാണ് തുടക്കം. വൈകീേട്ടാടെ മറ്റുചില കുട്ടികൾക്ക് പനിയുണ്ടായി. തിങ്കളാഴ്ച പരീക്ഷയായതിനാൽ മൂന്നു ഡോക്ടർമാരെ സ്കൂളിലെത്തിച്ച് മറ്റു വിദ്യാർഥികളെ പരിശോധിപ്പിച്ചു. കുഴപ്പമൊന്നുമില്ലയെന്ന് ഡോക്ടർമാർ ഉറപ്പുനൽകിയതിനെ തുടർന്ന് കൂടുതൽപേരെ ആശുപത്രിയിൽ കൊണ്ടുപോയില്ല. ശനിയാഴ്ച രാത്രി ചപ്പാത്തിയും കടലയുമായിരുന്നു എം.ആർ.എസിൽ ഭക്ഷണം. 370 പേർ ഇതേ ഭക്ഷണം കഴിച്ചിരുന്നുവെന്ന് സൂപ്രണ്ട് അരുൺകുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.