ഇരിട്ടിയിൽ വൻ സ്​ഫോടക വസ്​തു ശേഖരം പിടികൂടി

ഇരിട്ടി: കർണാടകയിൽനിന്ന് കടത്തിക്കൊണ്ടുവരുകയായിരുന്ന വൻ സ്ഫോടക വസ്തു ശേഖരം പിടികൂടി. എക്സൈസ് സംഘം കിളിയന്തറ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് പിക് അപ് വാനിൽ അടുക്കിവെച്ച നിലയിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്. 90 പെട്ടി ജലാറ്റിൻ സ്റ്റിക്ക്, ഒമ്പത് പെട്ടി ഫ്യൂസ് വയർ എന്നിവയാണ് കസ്റ്റഡിയിലെടുത്തത്. പിക് അപ് വാൻ ൈഡ്രവർ തൃശൂർ മണ്ണുത്തി സ്വദേശി കളപ്പറമ്പിൽ അഗസ്റ്റിനെ (31) അറസ്റ്റ് ചെയ്തു. പ്രതിയെയും തൊണ്ടിമുതലുകളും വാഹനവും പൊലീസിന് കൈമാറി. എക്സൈസ് ഇൻസ്പെക്ടർ ഇ.ഐ. പ്രഭാകരൻ, ഹംസക്കുട്ടി, പ്രകാശൻ ആലക്കൽ, കെ. രാജീവൻ, ബൈജേഷ്, മനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. അതിർത്തി കടന്ന് വൻതോതിൽ സ്ഫോടക വസ്തുക്കളും ആയുധങ്ങളും എത്തുന്നുണ്ടെന്ന വിവരത്തെ തുടർന്ന് വാഹന പരിശോധന ശക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം വീരാജ്പേട്ടയിൽനിന്ന് വരുകയായിരുന്ന സ്വകാര്യ ബസി​െൻറ ക്യാമ്പിനിൽനിന്ന് എട്ട് വെടിയുണ്ടകൾ കണ്ടെത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.