വ്യവസായവളർച്ചക്ക് ഒരുമിച്ചു നിൽക്കണം -ശ്രീമതി ടീച്ചർ എം.പി കണ്ണൂർ: നാട്ടിൽ വ്യവസായം മെച്ചപ്പെടുത്താൻ എല്ലാവരും ഒരുമിച്ചു നിൽക്കണമെന്ന് പി.കെ. ശ്രീമതി ടീച്ചർ എം.പി. നിയമവ്യവസ്ഥകൾ ലളിതമാക്കി വ്യവസായവത്കരണം ഉൗർജിതമാക്കുന്നതിന് സംസ്ഥാനസർക്കാർ കൊണ്ടുവന്ന കേരള ഇൻവെസ്റ്റ്മെൻറ് പ്രമോഷൻ ആൻഡ് ഫെസിലിറ്റേഷൻ ഓർഡിനൻസിനെപ്പറ്റി അവബോധം നൽകുന്നതിന് ജില്ല വ്യവസായകേന്ദ്രം വ്യവസായസംരംഭകർക്കായി സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനംചെയ്യുകയായിരുന്നു അവർ. വ്യവസായികളെ എല്ലാതരത്തിലും സഹായിക്കാനാണ് സർക്കാർ പുതിയ ബിൽ കൊണ്ടുവരുന്നത്. വ്യവസായികൾക്ക് ഏറ്റവും അനുകൂലമായ തീരുമാനം നോക്കുകൂലിക്ക് എതിരായതാണ്. നോക്കൂകൂലി നീചമായ സംസ്കാരത്തിെൻറ ഭാഗമാണ്. ഇത് കണ്ണൂർ ജില്ലക്ക് അന്യമാണെന്നത് ഈ നാടിെൻറ മേന്മയാണെന്നും എം.പി പറഞ്ഞു. വ്യവസായം തുടങ്ങാനായി വരുന്നവർക്ക് അംഗീകാരം നേടിക്കൊടുക്കേണ്ടതിെൻറ ഉത്തരവാദിത്തം സർക്കാറിനാണ്. ഇതിനായി ഏകജാലകസംവിധാനം കൊണ്ടുവരാനാണ് സർക്കാറിെൻറ ശ്രമമെന്നും എം.പി പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് അധ്യക്ഷതവഹിച്ചു. കേരളത്തെ വ്യവസായസൗഹൃദമാക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്നും ഇതിന് ഉദ്യോഗസ്ഥതലത്തിലും ഭരണതലത്തിലും കുറച്ചുകൂടി സുതാര്യത വേണമെന്നും സുമേഷ് പറഞ്ഞു. സർക്കാർ ഓഫിസുകളിലെ നിഷേധമനോഭാവം മാറണം. ചെറുകിട വ്യവസായസംരംഭം ആരംഭിക്കാൻ വരുന്നവരെ േദ്രാഹിക്കരുത്. അടിസ്ഥാനസൗകര്യ വികസനമില്ലാതെ ജില്ലക്ക് മുന്നോട്ടുപോകാനാവില്ല. നിലവിലെ റോഡിെൻറ ശേഷിയുടെ എട്ടിരട്ടി വാഹനങ്ങളാണ് കടന്നുപോവുന്നത്. ഈ യാഥാർഥ്യബോധമില്ലാതെ ഇടപെട്ടാൽ ജില്ല എങ്ങനെ രക്ഷപ്പെടും? വിമാനത്താവളവും തുറമുഖവികസനവുമായി വികസനത്തിനുള്ള സുവർണാവസരമാണ് ജില്ലക്ക് ഇപ്പോഴെന്നും പ്രസിഡൻറ് പറഞ്ഞു. 2014-15 സാമ്പത്തികവർഷത്തെ എം.എസ്.എം.ഇയുടെ ഏറ്റവും മികച്ച വ്യവസായസംരംഭകനുള്ള അവാർഡ് ലഭിച്ച ജോസ് കാഞ്ഞമല, ഏറ്റവും മികച്ച വനിത വ്യവസായസംരംഭകക്കുള്ള അവാർഡ് ലഭിച്ച എം. താഹിറ, ഏറ്റവും മികച്ച പട്ടികജാതി പട്ടികവർഗ വ്യവസായസംരംഭകനുള്ള അവാർഡ് ലഭിച്ച കെ.പി. രമേശൻ, 2016-17 വർഷത്തെ ജില്ലയിലെ ഏറ്റവും മികച്ച വ്യവസായ വികസന ഓഫിസർക്കുള്ള അവാർഡ് ലഭിച്ച പി.വി. ജയപ്രകാശൻ എന്നിവർക്ക് എം.പി ഉപഹാരം നൽകി. കോർപറേഷൻ കൗൺസിലർ ആർ. രഞ്ജിത്ത്, ജില്ല വ്യവസായകേന്ദ്രം ജനറൽ മാനേജർ കെ.ടി. അബ്ദുൽ മജീദ്, ജോസഫ് പൈകട, കെ. ത്രിവിക്രമൻ, കെ.എസ്. അബ്ദുൽസത്താർ ഹാജി, എൻ.പി. പ്രശാന്ത്, സി.പി. ഉണ്ണികൃഷ്ണൻ, സി. രമേശൻ, ജി. ദിവ്യ, കെ.വി. സുകുമാരൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.