ഗ്രാമീൺ ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്​ ജില്ലയിൽ പൂർണം

കണ്ണൂർ: ഗ്രാമീൺ ബാങ്ക് ജീവനക്കാരുടെ ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ ത്രിദിന പണിമുടക്ക് തുടങ്ങി. ജില്ലയിൽ മുഴുവൻ ശാഖകളും അടഞ്ഞുകിടന്നു. ഗ്രാമീൺ ബാങ്ക് സ്വകാര്യവത്കരണ നീക്കം ഉപേക്ഷിക്കുക, ജീവനക്കാർക്ക് പെൻഷൻ അനുവദിക്കുക, ആശ്രിതനിയമനം മുൻകാല പ്രാബല്യത്തോടെ പുനഃസ്ഥാപിക്കുക, കമ്പ്യൂട്ടർ ഇൻക്രിമ​െൻറ് അനുവദിക്കുക, സ്പോൺസർ ബാങ്കിലെ സർവിസ് റെഗുലേഷൻ ഗ്രാമീൺ ബാങ്കിൽ നടപ്പാക്കുക, െഎ.ബി.െഎയെ ചർച്ചാവേദിയായി പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. പണിമുടക്കിയ ജീവനക്കാർ ഗ്രാമീൺബാങ്ക് കണ്ണൂർ മെയിൻ ശാഖക്ക് മുന്നിൽ പ്രകടനവും പൊതുയോഗവും നടത്തി. യു.എഫ്.ബി.യു കൺവീനർ എൻ.വി. ബാബു ഉദ്‌ഘാടനംചെയ്തു. ബാങ്കിങ് ട്രേഡ് യൂനിയൻ നേതാക്കളായ കെ.ആർ. സരളാഭായി, ജി.വി. ശരത്ചന്ദ്രൻ, അമൽ രവി, കെ.ജി. സുധാകരൻ, പി. രാജേഷ്‌, ഇ.പി. പങ്കജാക്ഷൻ, കെ.സി. സുമേഷ്, ബിഗേഷ് ഉണ്ണിയൻ എന്നിവർ സംസാരിച്ചു. ഇന്ന് പയ്യന്നൂർ, കണ്ണൂർ, തളിപ്പറമ്പ്, തലശ്ശേരി എന്നിവിടങ്ങളിൽ പ്രകടനം നടക്കും. 28ന് കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫിസിനു മുന്നിൽ ജീവനക്കാർ ധർണ നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.