എം.കെ. അഹമ്മദ് പള്ളിക്കരക്ക് സ്മാരകം നിർമിക്കണം

കാസർകോട്: നിരവധി രചനകളിലൂടെ ശ്രദ്ധേയനായ കവി എം.കെ. അഹമ്മദ് പള്ളിക്കരക്ക് സ്മാരകം നിർമിക്കണമെന്ന് മലബാർ കലാസാംസ്കാരിക വേദി കാസർകോട് ജില്ല സമ്മേളനം ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് സ്ഥലം എം.എൽ.എ, വകുപ്പുമന്ത്രി എന്നിവർക്ക് നിവേദനം നൽകും. കഞ്ചാവ് ലോബിയെ അടിച്ചമർത്താൻ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. കണ്ണൂർ സർവകലാശാല മുൻ കലാതിലകം ബെൻസീറ സമ്മേളനം ഉദ്ഘാടനംചെയ്തു. പ്രസിഡൻറ് യൂസുഫ് മേൽപറമ്പ് അധ്യക്ഷതവഹിച്ചു. സമ്മേളനത്തി​െൻറ ഭാഗമായി വിവിധ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച എ.ബി. കുട്ടിയാനം, റഫീഖ് മണിയങ്ങാനം, ഗ്രീഷ്മ, ഇ.എം. ഇബ്രാഹിം, ഹരി വടക്കിനിയ എന്നിവരെ ടൗൺ എസ്.െഎ പി. അജിത്കുമാർ ആദരിച്ചു. ടി.എം.എ. കരിം, എ.ബി. കുട്ടിയാനം, മസൂദ് ബോവിക്കാനം, അബ്ബാസ് മുതലപ്പാറ, സിദ്ദീഖ് ഒമാൻ, ശ്രുതി വാരിജാക്ഷൻ, ശംസുദ്ദീൻ, ഫാറൂഖ് കാസ്മി, റഫീഖ് മണിയങ്ങാനം, ഇ.എം. ഇബ്രാഹിം, അബ്ദുല്ല കുണിയ, പി.കെ. മജീദ്, നാരായണൻ വടക്കിനിയ, ജാഫർ പേരാൽ, മജീദ് ആവിയിൽ, നാസർ മാന്യ, ഷെബീർ റുമി, ഉസ്മാൻ ഉപ്പള എന്നിവർ സംസാരിച്ചു. സെക്രട്ടറി എ.എം. അബൂബക്കർ സ്വാഗതവും ട്രഷറർ നാസർ മുനമ്പം നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.