ഇന്ത്യ നേരിടുന്ന വലിയ പ്രശ്​നം സാംസ്​കാരിക മറവിരോഗം ^സ്​പീക്കർ

ഇന്ത്യ നേരിടുന്ന വലിയ പ്രശ്നം സാംസ്കാരിക മറവിരോഗം -സ്പീക്കർ കണ്ണൂർ: സാംസ്കാരികമായ മറവിരോഗമാണ് ഇന്ത്യ നേരിടുന്ന വലിയ പ്രശ്നമെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. കേരള പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പ് കേരള ഫോക്ലോർ അക്കാദമിയുടെയും വിവിധ സർക്കാർ ഏജൻസികളുടെയും സഹകരണത്തോടെ സംഘടിപ്പിച്ച മലബാർ സാംസ്കാരിക പൈതൃകോത്സവം കണ്ണൂർ ടൗൺസ്ക്വയറിൽ ഉദ്ഘാടനംെചയ്യുകയായിരുന്നു അദ്ദേഹം. ചരിത്രം ഏറ്റവും വലിയ ആയുധമാണ്. ആളുകളെ പ്രകോപിപ്പിക്കാൻ, വഴിതെറ്റിക്കാൻ ഒക്കെ ഉപയോഗിക്കാവുന്ന ചരിത്രത്തി​െൻറ ദുർവ്യാഖ്യാനത്തിനുള്ള ഏറ്റവും നല്ല പ്രതിരോധം ചരിത്രത്തി​െൻറ കലർപ്പില്ലാത്ത വായനയാണെന്നും സ്പീക്കർ പറഞ്ഞു. കലർന്നുകൊണ്ടേയിരിക്കുന്ന അനുഭവങ്ങളുടെ പട്ടികയിൽ ആദ്യത്തേതാണ് സംസ്‌കാരം. കലർപ്പുകളുടെ ഉത്സവമാണ് സംസ്‌കാരം. അത് പെട്ടിയിൽ അടച്ചുവെച്ച ശുദ്ധമായ, കലർപ്പുകളില്ലാത്ത ഒന്നല്ല. ജീവിതത്തിൽ നാം ആർജിക്കുന്ന എല്ലാ അറിവുകളുടെയും പേരാണത്. പൈതൃകത്തെ അഭയകേന്ദ്രമായിട്ടല്ല നാം കാണേണ്ടത്. അതൊരു ആയുധപ്പുരയാണ്. പൈതൃകത്തി​െൻറ ഉത്സവങ്ങൾ പഴമയെക്കുറിച്ചുള്ള ആഘോഷങ്ങളല്ല. പഴമയുടെ നന്മകൾ ഉപയോഗപ്പെടുത്തലാണ് -സ്പീക്കർ കൂട്ടിച്ചേർത്തു. വടക്കെ മലബാറി​െൻറ തെയ്യങ്ങളുടെ ഏറ്റവും വലിയ സവിശേഷത അതിന് അസാധാരണമായ വൈവിധ്യങ്ങളുടെയും സമന്വയങ്ങളുടെയും അന്തരീക്ഷമുണ്ടായിരുന്നു എന്നുള്ളതാണ്. പുരാണങ്ങളും ഇതിഹാസങ്ങളും വായിക്കേണ്ടത് തലതിരിഞ്ഞ ദുർവ്യാഖ്യാനങ്ങളുടെ കണ്ണടയിലൂടെയല്ല. വൈവിധ്യങ്ങളുടെ, ജനാധിപത്യത്തി​െൻറ അന്തരീക്ഷത്തിലൂടെയാണെന്നും സ്പീക്കർ അഭിപ്രായപ്പെട്ടു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷതവഹിച്ചു. പുരാവസ്തുവകുപ്പ് ഡയറക്ടർ ജെ. രജികുമാർ റിേപ്പാർട്ട് അവതരിപ്പിച്ചു. കണ്ണൂർ കോർപറേഷൻ മേയർ ഇ.പി. ലത, ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, റബ്‌കോ ചെയർമാൻ എൻ. ചന്ദ്രൻ, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രഫ. വി. കാർത്തികേയൻ നായർ, മ്യൂസിയം- മൃഗശാല വകുപ്പ് ഡയറക്ടർ കെ. ഗംഗാധരൻ, പുരാരേഖവകുപ്പ് ഡയറക്ടർ പി. ബിജു, സാംസ്‌കാരികവകുപ്പ് അഡീഷനൽ സെക്രട്ടറി കെ. ഗീത, യു. ബാബു ഗോപിനാഥ്, ഭാരത് ഭവൻ മെംബർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ തുടങ്ങിയവർ സംബന്ധിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി. പൈതൃകോത്സവം 26ന് സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.