നേത്രാവതിയും ഫൽഗുനിയും മലിനമെന്ന് പഠനം

മംഗളൂരു: നേത്രാവതി, ഫൽഗുനി നദികളിലെ ജലത്തിൽ വൻതോതിൽ മാലിന്യം കലർന്നതായി പഠന റിപ്പോർട്ട്. നാഷനൽ എൻവിറോൺമ​െൻറ് കെയർ ഫൗണ്ടേഷൻ വളൻറിയർമാരും പരിസ്ഥിതി പ്രവർത്തകരും ചേർന്ന് തോണികളിൽ സഞ്ചരിച്ച് നടത്തിയതാണ് പഠനം. ആകാശനീല നിറം ദൃശ്യമാവാതെ കറുത്തിരുണ്ട ജലമാണ് സംഘം കണ്ടത്. മത്സ്യങ്ങൾ ചത്തുപൊന്തിക്കിടന്നു. ഓയിൽ കലർന്ന കൊഴുത്ത വെള്ളത്തിന് ദുർഗന്ധമുണ്ട്. ഫാക്ടറി മാലിന്യങ്ങൾ തള്ളുന്നതാണ് പ്രധാന കാരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.