സുരേഷി​െൻറ വീടാക്രമണം; ശാസ്ത്രീയാന്വേഷണം വേണം -^സി.പി.എം

സുരേഷി​െൻറ വീടാക്രമണം; ശാസ്ത്രീയാന്വേഷണം വേണം --സി.പി.എം തളിപ്പറമ്പ്: വയൽക്കിളി നേതാവ് സുരേഷി​െൻറ വീടിനുനേരെയുണ്ടായ അക്രമത്തെക്കുറിച്ച് ശാസ്ത്രീയ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്താൻ പൊലീസ് തയാറാവണമെന്ന് സി.പി.എം തളിപ്പറമ്പ് ഏരിയ കമ്മിറ്റി വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു. ഇന്നലെ പുലർച്ചെ ഒന്നരയോടെ ബൈക്കിലെത്തിയ സംഘം കല്ലെറിഞ്ഞുവെന്നാണ് പരാതി. ഈ സംഭവത്തിൽ ഉൾപ്പെട്ടവരെ പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന കാര്യത്തിൽ പാർട്ടിക്ക് രണ്ടഭിപ്രായമില്ല. മാർച്ച് 11ന് എസ്.എഫ്.ഐ നേതാവ് കിരണിനെയും മറ്റും ആർ.എസ്.എസുകാർ തൃച്ചംബരത്തുവെച്ച് വധിക്കാൻ ശ്രമിക്കുകയുണ്ടായി. കീഴാറ്റൂരിലെ വയൽക്കിളികളെ വധിക്കാനാണ് അവർ എത്തിയതെന്നും അവരെത്തുന്നത് സുരേഷിനും മറ്റും മുൻകൂട്ടി അറിയാമായിരുന്നു എന്ന നിലയിലാണ് അവർ വെളിപ്പെടുത്തിയത്. ഇതുൾെപ്പടെ എല്ലാ കാര്യങ്ങളും വിശദമായി അന്വേഷിക്കണമെന്നും പ്രതികൾ ആരായാലും പിടികൂടി ശിക്ഷിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. ആർ.എസ്.എസ്-ബി.ജെ.പി സഹായത്തോടെ സംഘടിപ്പിച്ചതാണോ വീടാക്രമണമെന്നും ജനങ്ങളിൽ സംശയമുണ്ട്. അക്കാര്യവും അന്വേഷണവിധേയമാക്കണം. സംശയസാഹചര്യത്തിൽ പുറമെനിന്നുള്ളവരുടെ വരവുപോക്ക് തടയാനും കീഴാറ്റൂർ നിവാസികളെ പ്രതിസ്ഥാനത്ത് നിർത്തിക്കൊണ്ട് നിരന്തരം അവഹേളിക്കുന്നത് അവസാനിപ്പിക്കാനും പൊലീസ് കർശനമായി ഇടപെടണമെന്നും ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.