വയൽക്കിളി ബഹുജന മാർച്ച്​: ദയാബായിയും സാറാ ജോസഫും 25ന്​ കീഴാറ്റൂരിൽ

കണ്ണൂർ: വയൽനികത്തി ദേശീയപാത നിർമിക്കുന്നതിനെതിരായ സമരത്തിന് െഎക്യദാർഢ്യം പ്രകടിപ്പിച്ച് 'കേരളം കീഴാറ്റൂരിലേക്ക്' പ്രതിഷേധ മാർച്ചിൽ ദയാബായ്, സാറാ ജോസഫ്, കർണാടകയിലെ കർഷകസമര നേതാവ് അനസൂയാമ്മ തുടങ്ങിയവർ പെങ്കടുക്കും. മാർച്ച് 25ന് ഉച്ച രണ്ടിന് തളിപ്പറമ്പ് ടൗൺ സ്ക്വയറിൽനിന്ന് കീഴാറ്റൂർ വയലിലേക്കാണ് മാർച്ച്. വി.എം. സുധീരൻ, സുരേഷ് ഗോപി എം.പി, പി.സി. ജോർജ് എം.എൽ.എ, കെ.കെ. രമ, വിവിധ രാഷ്ട്രീയ സന്നദ്ധ സംഘടനാനേതാക്കളും അന്ന് കീഴാറ്റൂരിലെത്തുമെന്ന് കീഴാറ്റൂർ സമര െഎക്യദാർഢ്യസമിതി നേതാക്കൾ വാർത്തസേമ്മളനത്തിൽ പറഞ്ഞു. സമരത്തിനെത്തുന്നവരെ മാവോവാദി-തീവ്രവാദികളുമായി ചിത്രീകരിക്കുകയാണ് സി.പി.എം. ക്വാറിവിരുദ്ധ സമരങ്ങളിലും മറ്റു പരിസ്ഥിതിസമരങ്ങളിലുമായി സി.പി.എം നേതാക്കളും ആരോപണവിധേയരും ഒേട്ടറെ വേദികൾ പങ്കിട്ടിട്ടുണ്ട്. സമരത്തെ കണ്ടില്ലെന്ന് നടിക്കാനാവാത്തതിനാലാണ് മുഖ്യധാരാ രാഷ്ട്രീയകക്ഷികൾ പിന്തുണയുമായി വരുന്നത്. അശാസ്ത്രീയമായ അലൈൻമ​െൻറിനെതിരെയാണ് കീഴാറ്റൂർ സമരം. എന്തു പ്രകോപനമുണ്ടായാലും സമാധാനപരമായി സമരം തുടരും. റോഡ് സ്വകാര്യവത്കരണത്തി​െൻറ ഭാഗമായാണ് ബൈപാസുകൾ. ആകാശപാതക്ക് കേന്ദ്രസർക്കാറാണ് തടസ്സമെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യാഴാഴ്ച രാവിലെ പറഞ്ഞത്. എങ്കിൽ സമരത്തി​െൻറ അന്തഃസത്ത മനസ്സിലാക്കി സംസ്ഥാനമാണ് കേന്ദ്രസർക്കാറിനോട് ഇൗ ആവശ്യമുന്നയിക്കേണ്ടത്. സമരപ്പന്തൽ കത്തിക്കുന്നതുൾപ്പെടെയുള്ള ഫാഷിസ്റ്റ് നടപടികളിലൂടെ കീഴാറ്റൂരിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കാനാണ് ഭരണകക്ഷിയായ സി.പി.എം ശ്രമിക്കുന്നത്. കീഴാറ്റൂരിനെ സംഘർഷഭൂമിയാണെന്ന് കേരളത്തിൽ അടയാളപ്പെടുത്താനുള്ള ശ്രമമാണ്. പുറത്തുനിന്നുള്ളവർ സമരത്തിൽ പങ്കാളികളാവരുതെന്ന ഭീഷണി സമരരഹിത കാലത്തെ വാർത്തെടുക്കുക എന്ന നവലിബറൽ നയത്തി​െൻറ ഭാഗമാണ്. ഇൗ സാഹചര്യത്തിലാണ് കീഴാറ്റൂർസമരത്തോട് െഎക്യദാർഢ്യം പ്രകടിപ്പിച്ച് മാർച്ച് നടത്തുന്നതെന്ന് സമിതി ഭാരവാഹികൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ ചെയർമാൻ ഡോ. ഡി. സുരേന്ദ്രനാഥ്, കൺവീനർ നോബിൾ എം. െപെക്കട, അംഗങ്ങളായ സൈനുദ്ദീൻ കരിവെള്ളൂർ, എൻ. സുബ്രഹ്മണ്യൻ, സണ്ണി അമ്പാട്ട് എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.