സി.പി.എം പ്രകോപനം സൃഷ്​ടിക്കാൻ ശ്രമിക്കുന്നു ^സതീശൻ പാച്ചേനി

സി.പി.എം പ്രകോപനം സൃഷ്ടിക്കാൻ ശ്രമിക്കുന്നു -സതീശൻ പാച്ചേനി തളിപ്പറമ്പ്: കീഴാറ്റൂരിലെ ജനങ്ങൾ മണ്ണിനും ഭൂമിക്കും വേണ്ടി പോരാട്ടത്തിനിറങ്ങിയപ്പോൾ അക്രമം അഴിച്ചുവിട്ട് പ്രകോപനം സൃഷ്ടിക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്നും സുരേഷി​െൻറ വീടാക്രമിച്ചത് ആരായാലും അവർ ദുഃഖിക്കേണ്ടിവരുമെന്നും ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി. ആക്രമിക്കപ്പെട്ട സുരേഷ് കീഴാറ്റൂരി​െൻറ വീട് സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വീട് ആക്രമിച്ചത് സി.പിഎമ്മാണെന്ന് പറയുന്നില്ല. കുറ്റവാളികളെ ശാസ്ത്രീയ അന്വേഷണത്തിലൂടെ കണ്ടെത്തേണ്ടത് പൊലീസാണ്. പക്ഷേ, പൊലീസും സി.പി.എമ്മും ഇവിടെ പ്രകോപനം സൃഷ്ടിക്കുകയാണ്. സി.പി.എം ഒഴികെ എൽ.ഡി.എഫിേലതടക്കം മിക്ക കക്ഷികളും പൊതുസമൂഹവും സമരത്തിനൊപ്പമാണെന്നും പാച്ചേനി പറഞ്ഞു. മഹിളാ കോൺഗ്രസ് ജില്ല പ്രസിഡൻറ് രജനി രമാനന്ദ്, നൗഷാദ് ബ്ലാത്തൂർ, പി.എം. പ്രേംകുമാർ, ടി.ആർ. മോഹൻ ദാസ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. സി.പി.എം ഏരിയ സെക്രട്ടറി പി. മുകുന്ദൻ, കെ. സന്തോഷ്, പുല്ലായ്ക്കൊടി ചന്ദ്രൻ, ടി. ബാലകൃഷ്ണൻ, ബി.ജെ.പി ജില്ല പ്രസിഡൻറ് പി. സത്യപ്രകാശ്, നേതാക്കളായ കെ. രഞ്ജിത്ത്, എ.പി. ഗംഗാധരൻ, സി.പി.ഐ ജില്ല സെക്രട്ടറി പി. സന്തോഷ് കുമാർ, നേതാക്കളായ സി.പി. ഷൈജൻ, പി.കെ. മുജീബ് റഹ്മാൻ എന്നിവരും സുരേഷി​െൻറ വീട് സന്ദർശിച്ചു. വീട് ആക്രമിച്ചതിൽ പ്രതിഷേധിച്ച് ഐക്യദാർഢ്യസമിതി നഗരത്തിൽ പ്രകടനം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.