വയൽക്കിളി നേതാവി​െൻറ വീടിനുനേരെ ആക്രമണം

തളിപ്പറമ്പ്: ബൈപാസ് നിർമാണത്തിനായി കീഴാറ്റൂർവയൽ ഏറ്റെടുക്കുന്നതിനെതിരെ വയൽക്കിളികൾ നടത്തുന്ന സമരത്തിന് നേതൃത്വം നൽകുന്ന സുരേഷ് കീഴാറ്റൂരി​െൻറ വീടിന് നേരെ ആക്രമണം. വ്യാഴാഴ്ച പുലർച്ചെ 1.45ഓടെയാണ് കീഴാറ്റൂർ ഇ.എം.എസ് സ്മാരക വായനശാലക്ക് സമീപത്തെ വീടിനുനേരെ ആക്രമണമുണ്ടായത്. ശക്തമായ കല്ലേറിൽ വീടി​െൻറ മുകൾനിലയിലെ രണ്ട് ജനൽ ഗ്ലാസുകളും താഴെ നിലയിലെ ഒരു ജനൽഗ്ലാസും തകർന്നു. സംഭവസമയം സുരേഷും മൂത്തമകനും താഴെ നിലയിലും ഭാര്യയും ഇളയമകനും മുകൾനിലയിലും ഉറക്കത്തിലായിരുന്നു. തകർന്ന ചില്ലുകൾ ദേഹത്ത് പതിച്ചെങ്കിലും ആർക്കും പരിക്കേറ്റില്ല. ശബ്ദംകേട്ട് വീട്ടുകാർ ഉണരുമ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടിരുന്നു. രണ്ട് ബൈക്കുകളിലായെത്തിയ നാലംഗസംഘമാണ് അക്രമം നടത്തിയതെന്നാണ് സൂചന. പ്ലാത്തോട്ടത്തെ ഒരു വീട്ടിൽ സ്ഥാപിച്ച സി.സി.ടി.വി കാമറയിൽ നാലംഗസംഘം കീഴാറ്റൂരിലേക്ക് പോകുന്നതി​െൻറ ദൃശ്യം പതിഞ്ഞിട്ടുണ്ട്. സംഘർഷസാധ്യതയുള്ളതിനാൽ പ്രദേശത്ത് പൊലീസ് കാവൽ നിലവിലുണ്ട്. 1.25 വരെ സുരേഷി​െൻറ വീടിനു സമീപം പൊലീസ് സംഘമുണ്ടായിരുന്നു. ഇവർ മാറിയ ഉടനായിരുന്നു ആക്രമണം. സംഭവം നടന്നയുടൻ സുരേഷ് വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സംഘമെത്തി തിരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. സുരേഷി​െൻറ പരാതിയിൽ പൊലീസ് കേസെടുത്തു. സംഭവത്തെ വിവിധ രാഷ്ട്രീയപാർട്ടി നേതാക്കളും ബഹുജനസംഘടനകളും അപലപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.