കാസർകോട്: ബജറ്റിനെ പൊലിപ്പിക്കാൻ മഹദ്വചനങ്ങൾ ഉദ്ധരിച്ച ജില്ല പഞ്ചായത്ത് വൈസ് ചെയർപേഴ്സൻ പെട്ടുപോയി. അവതരണത്തിൽ ധനമന്ത്രി തോമസ് െഎസക് ശൈലി സ്വീകരിച്ച് വൈസ് പ്രസിഡൻറ് ശാന്തമ്മ ഫിലിപ്പ് ബജറ്റ് അവതരണം തുടങ്ങിയത് ''ചെറുെചലവുകളിൽപോലും ശ്രദ്ധ പതിപ്പിക്കുക...''യെന്ന ബെഞ്ചമിൻ ഫ്രാങ്ക്ളിെൻറ വാക്കുകളെ കൂട്ടുപിടിച്ച്. അത് പിന്നീട് ബി.ആർ. അംബേദ്കർ, എ.പി.ജെ. അബ്ദുൽ കലാം, ആൽബർട്ട് െഎൻസ്റ്റീൻ എന്നിങ്ങനെ പോയി മനോഹരമായി അവതരിപ്പിച്ചുതീർത്തു. ഗ്രാമസ്വരാജിെൻറ പിതാവായ മഹാത്മാ ഗാന്ധിയെ എവിടെയും പരാമർശിക്കാതിരുന്നത് സി.പി.എം അംഗം വി.പി.പി. മുസ്തഫ കുറിച്ചെടുത്തു. ബജറ്റ് അവതരണം പൂർത്തിയാക്കിയശേഷം മുസ്തഫ എഴുന്നേറ്റുപറഞ്ഞു: ''ഒക്കെ ശരി. ഇക്കാര്യങ്ങൾ ഇതിലും നന്നായി മഹാത്മാ ഗാന്ധി പറഞ്ഞിട്ടുണ്ട്.'' ''നിങ്ങളുടെ പാർട്ടി മഹാത്മാ ഗാന്ധിയെ ഉപേക്ഷിച്ചു കഴിഞ്ഞതിനാലായിരിക്കും അദ്ദേഹത്തെ ഉദ്ധരിക്കാതിരുന്നത്'' എന്ന് പറഞ്ഞപ്പോഴാണ് ഭരണത്തിലിരിക്കുന്ന കോൺഗ്രസിനും ലീഗിനും അങ്ങനെയൊരാൾ 'മ്മടെ' കൂട്ടത്തിലുണ്ടായിരുന്നുവെന്ന് മനസ്സിലായത്. ''നിങ്ങൾക്ക് ഗാന്ധിയുടെ ചിത്രമുള്ള അഞ്ഞൂറിെൻറ നോട്ട് മാത്രം മതിയല്ലോ'' എന്ന് മുസ്തഫ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.